തിരുവനന്തപുരം: 10 ദിവസമായി തപാൽ-ആർ.എം.എസ് ജീവനക്കാർ ദേശീയതലത്തിൽ നടത്തിവന്ന അനിശ്ചിതകാല പണിമുടക്കം താൽക്കാലികമായി നിർത്തിെവച്ചു. ചീഫ് പി.എം.ജിയുടെ നിർേദശപ്രകാരം ഡയറക്ടർ ഓഫ് പോസ്റ്റൽ സർവിസസ് സയിദ് റഷീദുമായി സംഘടനാ ഭാരവാഹികൾ നടത്തിയ ചർച്ചയെതുടർന്നാണ് സമരം താൽക്കാലികമായി നിർത്തിവെക്കാൻ എൻ.എഫ്.പി.ഇ-എഫ്.എൻ.പി.ഒ സംഘടനകൾ തീരുമാനിച്ചത്.
30 ദിവസത്തിനകം ജി.ഡി.എസ് വേതനപരിഷ്കരണവുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കുമെന്ന് തപാൽവകുപ്പ് സെക്രട്ടറി എ.എൻ. നന്ദ സംഘടനകൾക്ക് രേഖാമൂലം ഉറപ്പ് നൽകി. എത്രയുംവേഗം ജോലിയിൽ തിരികെ പ്രവേശിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ ജോലികൾ തീർത്ത് സർവിസ് പുനരാരംഭിക്കുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു. നിശ്ചിതസമയത്തിനകം ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ലെങ്കിൽ പ്രക്ഷോഭം പുനരാരംഭിക്കുമെന്നും എൻ.എഫ്.പി.ഇ-എഫ്.എൻ.പി.ഒ സംഘടനകൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.