തൃശൂർ: പെൻഷൻകാർക്കുള്ള തപാൽ വകുപ്പിന്റെ വാതിൽപടി ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് (ഡി.എൽ.സി) സേവനത്തിന് ഈ വർഷവും വൻ പ്രതികരണം. കോവിഡ്കാലത്ത് തുടക്കമിട്ട പദ്ധതിയിൽ പ്രതിവർഷം ശരാശരി 40,000 പേരാണ് സർട്ടിഫിക്കറ്റ് വാങ്ങിയത്. നാഷനൽ ഇൻഫോർമാറ്റിക്സ് സെന്റർ (എൻ.ഐ.സി) രൂപകൽപന ചെയ്ത ബയോമെട്രിക് ഡിജിറ്റൽ സേവനം കൂടുതൽ ആളുകളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.
കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെയും എംപ്ലോയീസ് േപ്രാവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെയും (ഇ.പി.എഫ്.ഒ) പെൻഷൻകാർക്ക് അല്ലെങ്കിൽ പെൻഷൻ വിതരണ ഏജൻസിക്കും സർക്കാർ സ്ഥാപനങ്ങൾക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം.
ഇന്ത്യ പോസ്റ്റ് പേമെന്റ്സ് ബാങ്ക് (ഐ.പി.പി.ബി) നൽകുന്ന സേവനത്തിലൂടെ പെൻഷൻകാർക്ക് ഡി.എൽ.സിക്കായി ഏജൻസി ഓഫിസിൽ പോകേണ്ടതില്ല. തപാൽ വകുപ്പിന്റെ പോസ്റ്റ് ഇൻഫോയുടെ ഡോർ സ്റ്റെപ്പിനായുള്ള മൊബൈൽ അപേക്ഷ നൽകാം. അതുമല്ലേൽ അടുത്തുള്ള പോസ്റ്റ് ഓഫിസ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം. തുടർന്ന് പോസ്റ്റ്മാൻ അപേക്ഷകന്റെ വീട്ടിൽ എത്തും. ആധാർ നമ്പറും പെൻഷൻ വിശദാംശങ്ങളും ഉപയോഗിച്ച് സർട്ടിഫിക്കറ്റ് ജനറേഷൻ പ്രക്രിയ പൂർത്തീകരിക്കുന്നതോടെ പെൻഷൻകാർക്ക് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ സ്ഥിരീകരണ എസ്.എം.എസ് സന്ദേശം ലഭിക്കും. തുടർന്ന് സർട്ടിഫിക്കറ്റ് ഓൺലൈനായി https://jeevanpramaan.gov.in/ppouser/loginൽ കാണാനും ഡൗൺലോഡ് ചെയ്യാനുമാവും. 70 രൂപ നിരക്കിലാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. 80 വയസ്സിന് മുകളിലുള്ള പെൻഷൻകാർക്ക് ഡി.എൽ.സി ജനറേഷൻ ഒക്ടോബർ മുതൽ ലഭ്യമാണ്. കൂടാതെ, 80 വയസ്സിന് താഴെയുള്ളവർക്കുള്ള ഡി.എൽ.സി ജനറേഷനാണ് കേരളപ്പിറവിദിനം മുതൽ തുടക്കംകുറിച്ചത്. ഐ.പി.പി.ബി, ഐ.പി.പി.ബി ഇതര ഉപഭോക്താക്കൾക്കും സേവനം ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.