തിരുവനന്തപുരം: പൊലീസിലെ തപാൽ വോട്ട് ക്രമക്കേടുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ നാല് പൊലീസുകാരെ പഞ്ചാബ ിലെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽനിന്ന് തിരിച്ചുവിളിച്ചു. സംഭവത്തിൽ അേന്വഷണത്തിന് വിധേയരായ നാല് പൊലീസുകാ രെയാണ് എ.പി ബറ്റാലിയൻ എ.ഡി.ജി.പി തിരിച്ചുവിളിച്ചത്. അന്വേഷണം നടത്തണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർ ടിക് കാറാം മീണ നിർദേശം നൽകിയതിനെതുടർന്ന് ഇന്ത്യൻ റിസർവ് ബറ്റാലിയനിലെ ഹവിൽദാർമാരായ അരുൺ മോഹൻ, രതീഷ്, രാജേഷ്‌കുമാ ർ, മണിക്കുട്ടൻ എന്നിവരോടാണ് എ.പി ബറ്റാലിയന്‍ എ.ഡി.ജി.പിക്ക് മുന്നില്‍ റിപ്പോര്‍ട്ട് ചെയ്യാൻ ആവശ്യപ്പെട്ടത്.
തപാൽ വോട്ടുകൾ കൂട്ടത്തോടെ ശേഖരിച്ചെന്നാണ് വട്ടപ്പാറ സ്വദേശിയായ പൊലീസുകാരൻ മണിക്കുട്ടനെതിരെയുള്ള ആരോപണം. നേരത്തേ ഒരു സ്വകാര്യ ചാനലിനോട് മണിക്കുട്ടൻ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. തപാൽ ബാലറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഇന്ത്യൻ റിസർവ് ബറ്റാലിയനിലെ ഒരു കോൺസ്റ്റബിളിനെതിരെ നടപടിയും നാല് പേർക്കെതിരെ അന്വേഷണവുമാണ് ഇൻറലിജൻസ് എ.ഡി.ജി.പി ടി.കെ. വിനോദ്കുമാറിെൻറ പ്രാഥമിക അന്വേഷണ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർ നിർദേശിച്ചിരുന്നത്.
ഇതിെൻറ അടിസ്ഥാനത്തിൽ ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ നിർദേശാനുസരണം ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്. എന്നാൽ, ഇതര സംസ്ഥാനങ്ങളിൽ ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ മൊഴി രേഖപ്പെടുത്താനായില്ലെന്നും കൂടുതൽ സമയം ആവശ്യമാണെന്നുമുള്ള ഇടക്കാല റിപ്പോർട്ടാണ് കഴിഞ്ഞദിവസം ഡി.ജി.പി മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസർക്ക് നൽകിയത്.
പൊലീസുകാർക്ക് അനുവദിച്ച തപാൽവോട്ട് പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച ഹരജി തിങ്കളാഴ്ച ഹൈകോടതി പരിഗണിക്കുന്നുണ്ട്. അന്ന് റിപ്പോർട്ട് നൽകാൻ സർക്കാറിനോടും തെരഞ്ഞെടുപ്പ് കമീഷനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ആ സാഹചര്യത്തിൽ എന്ത് നടപടി കൈക്കൊണ്ടെന്ന് സർക്കാറിന് കോടതിയെ അറിയിക്കേണ്ടിയും വരും. ആരോപണവിധേയരായ പൊലീസുകാരുടെ മൊഴിപോലും രേഖപ്പെടുത്താത്ത ക്രൈംബ്രാഞ്ച് നടപടിക്കെതിരെ വിമർശനവുമുണ്ടായി.
മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും അതിന് കൂടുതല്‍ സമയം ആവശ്യമാണെന്ന് കാണിച്ചുമാണ് ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമീഷന് സമര്‍പ്പിച്ചത്. ക്രൈംബ്രാഞ്ചിെൻറ കൂടി ആവശ്യം പരിഗണിച്ചാണ് പഞ്ചാബിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് പൊലീസുകാരെയും തിരിച്ചുവിളിച്ചിട്ടുള്ളത്. എല്ലാ പോസ്റ്റൽ ബാലറ്റുകളും പിന്‍വലിച്ച് വീണ്ടും പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ചെന്നിത്തല സമര്‍പ്പിച്ച ഹരജിയിൽ ഇതുവരെ തങ്ങൾക്ക് ലഭിച്ച വിവരങ്ങൾ തിങ്കളാഴ്ചമുതൽ തെരഞ്ഞെടുപ്പ് ഒാഫിസർ ഹൈകോടതിയിൽ സമർപ്പിക്കുമെന്നും അറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.