പോസ്റ്റാഫീസ് നിക്ഷേപതട്ടിപ്പ്: വനിതാ ഏജന്റിനെ വിജിലൻസ് കോടതി 18 വർഷം തടവിന് ശിക്ഷിച്ചു

തിരുവനന്തപുരം :പോസ്റ്റാഫീസിൽ നിക്ഷേപതട്ടിപ്പ് നടത്തിയ വനിതാ ഏജന്റിനെ വിജിലൻസ് കോടതി 18 വർഷം തടവിന് ശിക്ഷിച്ചു. 2000 മുതൽ 2005 വരെയുള്ള കാലഘട്ടത്തിൽ പത്തനംതിട്ട കുളനട പോസ്റ്റാഫീസിൽ മഹിളാ ഏജന്റായിരുന്ന കുളനട സ്വദേശിനി, പി.ജി സരളകുമാരിയാണ് നിക്ഷേപകരുടെ 1,58,100 രൂപ വെട്ടിച്ചത്.

പത്തനംതിട്ട, വിജിലൻസ് യൂനിറ്റ് രജിസ്റ്റർ ചെയ്ത ആറു കേസിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തി. തിരുവനന്തപുരം വിജിലൻസ് കോടതി മൂന്ന് വർഷം വീതം തടവിനും ആകെ 6,25,000 പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു. 1989 മുതൽ പത്തനംതിട്ട, കുളനട പോസ്റ്റാഫീസിൽ മഹിള ഏജന്റായി പി.ജി സരളകുമാരി പ്രവർത്തിച്ചിരുന്നു.

2000 മുതൽ 2005 വരെയുള്ള കാലഘട്ടത്തിൽ 34 നിക്ഷേപകരിൽ നിന്നും സ്വീകരിച്ച 1,58,001 രൂപ വെട്ടിച്ചതിനാണ് കേസെടുത്തത്. ആറുകേസുകളിൽ ഓരോ കേസ്സിലും മൂന്ന് വർഷം വീതം തടവിനും ആകെ 8,25,000 പിഴ ഒടുക്കുന്നതിനും തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നും വിധിന്യായത്തിൽ കോടതി വ്യക്തമാക്കി.

പത്തനംതിട്ട, വിജിലൻസ് യൂണിറ്റ് മുൻ ഡി.വൈ.എസ്.പി സി.പി ഗോപകുമാർ രജിസ്റ്റർ ചെയ്ത ആറു കേസുകളുടെയും അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം തയാറാക്കി കോടതിയിൽ സമർപ്പിച്ചത് മുൻ ഡി.വൈ.എസ്.പി ബേബി ചാൾസ് ആണ്. 

Tags:    
News Summary - Post office investment scam: Vigilance court sentenced woman agent to 18 years in prison.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.