അബ്ദുൽ സത്താറിനെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു

കൊച്ചി: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട് കേരളത്തിൽ എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താറിനെ വെള്ളിയാഴ്ച വരെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു.

സംഘടനയുടെ സാമ്പത്തിക സ്രോതസ്സ് അടക്കം അന്വേഷിക്കാൻ കസ്റ്റഡിയിലെ ചോദ്യം ചെയ്യൽ അനിവാര്യമാണെന്ന എൻ.ഐ.എയുടെ വാദം അംഗീകരിച്ചാണ് എറണാകുളം പ്രത്യേക കോടതിയുടെ നടപടി. തീവ്രവാദ പ്രവർത്തനത്തിന് യുവാക്കളെ പ്രേരിപ്പിച്ചിരുന്നോ, സാമ്പത്തിക സഹായം നൽകിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം വേണമെന്നും എൻ.ഐ.എ പറയുന്നു.

നേരത്തേ അറസ്റ്റിലായ 11പ്രതികളെ ചോദ്യം ചെയ്യലിനുശേഷം റിമാൻഡ് ചെയ്തിരുന്നു. സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കേസിൽ ആകെ 13 പ്രതികളാണുള്ളത്.

Tags:    
News Summary - Popular Front leader A Abdul Sattar remanded in NIA custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.