Posted On
date_range Updated On
date_range പൊൻമുടി അണക്കെട്ട് തുറന്നു, ജാഗ്രത നിർദേശം
തൊടുപുഴ: ജലനിരപ്പ് ക്രമീകരിക്കുന്നതിന്‍റെ ഭാഗമായി പൊൻമുടി അണക്കെട്ട് തുറന്നു. അണക്കെട്ടിന്‍റെ മൂന്ന് ഷട്ടറുകൾ 60 സെന്‍റീമീറ്റർ വീതം തുറന്ന് 130 ക്യുമെക്സ് വരെ വെള്ളമാണ് പന്നിയാർ പുഴയിലേക്ക് ഒഴുക്കിവിടുന്നത്.
വെള്ളം ഒഴുക്കി വിടുമ്പോൾ പൊന്മുടി അണക്കെട്ടിന് താഴെ പുഴയിൽ 60 സെന്‍റീമീറ്റർ വരെ ജലം ഉയരാൻ സാധ്യതയുണ്ട്. വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയെ തുടർന്നാണ് അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നത്.
പന്നിയാർ പുഴയുടെ ഇരുകരകളിൽ താമസിക്കുന്ന ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.