Posted On
date_range Updated On
date_range പോളിങ് ഓഫീസർ 'ഉറങ്ങിപ്പോയി', പൊലീസ് വീട്ടിൽ ചെന്ന് പൊക്കി
ആലപ്പുഴ: കുട്ടനാട്ടിൽ ഫസ്റ്റ് പോളിംങ് ഓഫീസർ ഉറങ്ങിപ്പോയി. അന്വേഷിച്ചിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ നിന്ന് കണ്ടെത്തി.കുട്ടനാട് തലവടി 130-ാം നമ്പർ ബൂത്തിലെ ഫസ്റ്റ് പോളിംങ് ഓഫീസറായ ജോർജ്ജ് അലക്സിനയാണ് ഡ്യൂട്ടിക്ക് ഹാജരാകാതെ ഉറങ്ങിയതിന് പൊലീസ് അറ്സറ്റ് ചെയ്തത്.
ഇയാളെ കാണുന്നില്ല എന്ന സഹപ്രവർത്തകരുടെ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് വീട്ടിൽ നിന്ന് കണ്ടെത്തിയത്. ഉറങ്ങിയ നിലയിലായിരുന്നു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. റിസർവിലുള്ള പുതിയ ഓഫീസറെ ബൂത്തിൽ നീയമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.