പ്രചാരണത്തിന് വിലക്ക്; യോഗി ആദിത്യനാഥ് പ്രാർഥനയിൽ

ലഖ്നോ: വിവാദ പ്രസ്താവനയെ തുടർന്ന് പ്രചാരണം നടത്തുന്നത് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയതോടെ യു.പി മുഖ്യമന്ത്ര ി യോഗി ആദിത്യനാഥ് പ്രാർഥനയിൽ. പ്രശസ്തമായ ലഖ്നോവിലെ ഹനുമാൻ സേതു ക്ഷേത്രത്തിലാണ് യോഗിയെത്തിയത്. ഏകദേശം 25 മിനിറ് റ് ക്ഷേത്രത്തിൽ ചെലവഴിച്ച അദ്ദേഹം മാധ്യമ പ്രവർത്തകരിൽ നിന്നുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ വിസമ്മതിച്ചു.

ഇന്നലെയാണ് യോഗി ആദിത്യനാഥിനും മുൻ മുഖ്യമന്ത്രിയും ബി.എസ്​.പി അധ്യക്ഷയുമായ മായാവതിക്കും തെരഞ്ഞെടുപ്പ്​ പ്രചാരണം നടത്തുന്നതിന്​ വിലക്ക് ഏർപെടുത്തിയത്​. വിദ്വേഷ പ്രസംഗം നടത്തിയതിനാണ്​ തെരഞ്ഞെടുപ്പ്​ കമീഷൻ വിലക്ക്​ ഏർപ്പെടുത്തിയത്​. യോഗിക്ക്​ മൂന്ന്​ ദിവസവും മായാവതിക്ക്​ രണ്ട്​ ദിവസവുമാണ് തെരഞ്ഞെടുപ്പ്​ പെരുമാറ്റച്ചട്ട ലംഘനത്തെ തുടർന്നുള്ള​ വിലക്ക്​.

ബജ്​രംഗ്​ബലിയെ കുറിച്ചുള്ള യോഗിയുടെ പരാമർശത്തെ വിമർശിച്ച്​​ മായാവതി ഇന്നലെ രംഗത്തുവന്നിരുന്നു. അലി-ബജ്​രംഗ്​ബലി എന്ന യോഗിയുടെ പ്രയോഗത്തെ പരിഹസിച്ച മായാവതി അലിയും ബജ്​രംഗ്​ ബലിയും നമ്മുടേതാണെന്ന്​ അവകാശപ്പെട്ടിരുന്നു​.

Tags:    
News Summary - Poll talk banned, BJP’s Yogi Adityanath turns to Hanuman Chalisa- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.