കാസർകോട്​ കൊലപാതകം രാഷ്​ട്രീയ വൈരാഗ്യമെന്ന്​ എഫ്​.​െഎ.ആർ

കാസർകോട്​: പെരിയ കല്യോട്ട്​ രണ്ട്​ യൂത്ത്​ കോൺഗ്രസ്​​ പ്രവർത്തകരെ വെട്ടിക്കൊന്നത്​ രാഷ്​ട്രീയ വൈരാഗ്യ ത്തെ തുടർന്നെന്ന്​ എഫ്​​.​െഎ.ആർ. ഞായറാഴ്​ച രാത്രി നടന്ന കൊലപാതകത്തിൽ സി.പി.എം പ്ര​ാദേശിക പ്രവർത്തകർക്ക്​ പങ്ക ു​ണ്ടെന്നും എഫ്​.​െഎ.ആറിൽ സൂചനയുണ്ട്​.

ഞായറാഴ്​ച രാത്രി ഏഴുമണിയോടെയാണ് കൊലപാതകം നടന്നത്​. കല്യോ​ട്ടെ കൃഷ്​ണ​​​​​െൻറയും ബാലാമണിയുടെയും മകൻ കൃപേഷ്​ (കിച്ചു 19), കൂരാങ്കരയിലെ സത്യനാരായണ​​​​​​െൻറ മകൻ ശരത്​ (22) എന്നിവരാണ്​ മൂന്നംഗ സംഘത്തി​​​െൻറ വെ​േട്ടറ്റ്​ മരിച്ചത്​. കൊല്ലപ്പെട്ട രണ്ടുപേരെയും സി.പി.എം പ്രാദേശിക നേതാക്കൾ മുമ്പ് ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസിന്​ വിവരം ലഭിച്ചിട്ടുണ്ട്​.

ഉത്​സവം കഴിഞ്ഞ്​ മടങ്ങുകയായിരുന്ന യുവാക്കളെ ബൈക്ക്​ തടഞ്ഞു നിർത്തി വെട്ടി വീഴ്​ത്തുകയായിരുന്നു. ഇൻക്വസ്​റ്റ്​ റിപ്പോർട്ട്​ അനുസരിച്ച്​ ശരത്​ലാലിനാണ്​ കൂടുതൽ മുറിവേറ്റിട്ടുള്ളത്​. 15 വെട്ടുകളാണ്​ ശരത്തിനേറ്റത്​. അതിൽ രണ്ടു വെട്ടുകളാണ്​ മരണകാരണമായത്​. ഇടതുനെറ്റി മുതൽ 23 സ​െൻറീമീറ്റർ പിന്നിലേക്കുള്ള ആഴത്തിലുള്ള വെട്ടും വലതു ചെവി മുതൽ കഴുത്തു വരെ നീളുന്ന മറ്റൊരു വെട്ടും ശരത്തിനേറ്റിട്ടുണ്ട്​. ഇവയാകാം മരണകാരണം എന്നാണ്​ റിപ്പോർട്ടിൽ പറയുന്നത്​. ശരത്തിന്​ കാലുകളിൽ മുട്ടിനു കീഴെ അഞ്ച്​ വെട്ടുകളും ഏറ്റിട്ടുണ്ട്​.

കൃപേഷി​​​െൻറ മരണകാരണം തലക്കേറ്റ ആഴത്തിലുള്ള മുറവാണെന്ന്​​ റിപ്പോർട്ടിൽ പറയുന്നു​. 11 സ​െൻറീമീറ്റർ നീളമുള്ള വെട്ടിന്​ രണ്ട്​ സ​െൻറീമീറ്റർ ആഴമുണ്ട്​. ഇൗ വെട്ടിൽ തലച്ചോറ്​ പിളർന്നിട്ടുണ്ടെന്നും ഇൻക്വസ്​റ്റിലുണ്ട്​. കൃപേഷിന്​ മറ്റ്​ മുറിവുകളില്ല. ഒമ്പതു മണിക്ക്​ ആരംഭിച്ച ഇൻക്വസ്​റ്റ്​ പൂർത്തിയായ ശേഷം പോസ്റ്റ്​ മോർട്ടം നടപടികൾ തുടങ്ങിയിട്ടുണ്ട്​. 12.30 ഒാടെ പോസ്​റ്റ്​ മോർട്ടം പൂർത്തിയാകുമെന്ന്​ പൊലീസ്​ അറിയിച്ചു. ക്രൈം ഡിറ്റാച്ച്​മ​െൻറ്​ ഡി.വൈ.എസ്​.പി പ്രദീപി​​​െൻറ നേതൃത്വത്തിലാണ്​ കേസ്​ അന്വേഷിക്കുന്നത്​.

Tags:    
News Summary - Political Revenge Behind the Murder of Youth Congress Workers - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.