അടിമാലി: തൃക്കാർത്തിക ഉത്സവത്തോടനുബന്ധിച്ച് മൂന്നാറിൽ വാഹനം നിയന്ത്രിച്ച പൊലീസുകാരനെ ആക്രമിച്ച് പരിക്കേൽപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചംഗ സംഘത്തെ മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മൂന്നാറിൽ സ്പെഷൽ ഡ്യൂട്ടിക്കെത്തിയ ഇടുക്കി എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫിസർ വിഷ്ണു വി. കുമാറിനെയാണ് ഓട്ടോയിലെത്തിയവർ സംഘം ചേർന്ന് ആക്രമിച്ച് പരിക്കേൽപിച്ചത്.
സംഭവത്തിൽ മാട്ടുപ്പെട്ടി ഗ്രഹാംസ് ലാന്‍ഡ് സ്വദേശികളായ ദീപൻ (23), സഹോദരൻ സുരേഷ് കണ്ണൻ (21), സുഹൃത്തുക്കളായ മുകേഷ് (24), രാജേഷ് (21), വേലൻ (19) എന്നിവരെയാണ് മൂന്നാർ എസ്.എച്ച്. ഒ കെ.പി. മഹേഷ്, എസ്.ഐ ഷാഹുൽ ഹമീദ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കാർത്തിക ഉത്സവത്തോടനുബന്ധിച്ച് മൂന്നാറിൽ വലിയ ഗതാഗത തടസ്സം ഉണ്ടായി. ഈ സമയം പ്രതികൾ എത്തിയ ഒാട്ടോ മറ്റൊരു ദിശയിലൂടെ തിരിച്ച് വിടാൻ പൊലീസുകാരൻ പറഞ്ഞപ്പോൾ പ്രകോപിതരായ സംഘം പൊലീസുകാരനെ ആക്രമിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ പൊലീസുകാരൻ മൂന്നാർ ടാറ്റാ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.