തൃക്കുന്നപ്പുഴ: പൊലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥെൻറ ആത്മഹത്യശ്രമം. തട്ടാരമ്പലം മറ്റം സ്വദേശിയായ തൃക്കുന്നപ്പുഴ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ രാജീവാണ് (45) ആത്മഹത്യക്ക് ശ്രമിച്ചത്.
ബുധനാഴ്ച വൈകുന്നേരം നാലോടെ സ്റ്റേഷനു പിന്നിലുള്ള ശുചിമുറിയിൽ കൈഞരമ്പ് മുറിക്കുകയായിരുന്നു.
സഹപ്രവർത്തകരാണ് ബോധരഹിതനായ രാജീവിനെ കാണുന്നത്. ഉടൻ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിച്ചു. കാരണം അറിവായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.