കുമളി: പൊലീസ് സ്റ്റേഷനിൽ വനിതാ ഉദ്യോഗസ്ഥർ വസ്ത്രം മാറുന്ന മുറിയിൽ ഒളികാമറ വെച്ച് ദൃശ്യങ്ങൾ പകർത്തിയ പൊലീസുകാരനെ ഇടുക്കി സൈബർ ക്രൈം ഉദ്യോഗസ്ഥർ അറസ്റ്റു ചെയ്തു.
വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറായ, മുണ്ടക്കയം സ്വദേശി വൈശാഖാണ് (36) അറസ്റ്റിലായത്. ഏതാനും മാസങ്ങളായി വൈശാഖ് ഒളികാമറ ഉപയോഗിച്ച് വനിതാ ഉദ്യോഗസ്ഥരുടെ വസ്ത്രം മാറൽ പകർത്തിയതായാണ് വിവരം. ഇത് വനിത ഉദ്യോഗസ്ഥരിൽ ഒരാൾക്ക് അയച്ചു നൽകി ഭീഷണിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഉദ്യോഗസ്ഥ ഇടുക്കി സൈബർ ക്രൈമിലും വനിതാ സെല്ലിലും ദൃശ്യങ്ങൾ സഹിതം പരാതിപ്പെട്ടതോടെ തിങ്കളാഴ്ച രാത്രിയെത്തിയ അന്വേഷണ സംഘം വൈശാഖിനെ പിടികൂടുകയായിരുന്നു. ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ, മുറിയിൽ സ്ഥാപിച്ച രഹസ്യകാമറ എന്നിവയും കണ്ടെടുത്തു. ഭാര്യക്കൊപ്പം പൊലീസ് സ്റ്റേഷന് സമീപത്തെ ക്വാർട്ടേഴ്സിൽ താമസിക്കുന്നതിനിടെയാണ് വൈശാഖ്, വനിതാ ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങൾ പകർത്തിയത്.
അറസ്റ്റിലായ പ്രതിയെ തൊടുപുഴ കോടതിയിൽ ഹാജരാക്കി. കസ്റ്റഡിയിൽ വാങ്ങുന്ന പ്രതിയെ വെള്ളിയാഴ്ച സ്റ്റേഷനിൽ എത്തിച്ച് തെളിവെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.