തൊടുപുഴ: ബി.ജെ.പി ജനജാഗരണ സമ്മേളനം സംഘടിപ്പിക്കുന്ന ദിവസം കടകളടക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ്. കരിമണ്ണൂർ പൊലീസാണ് നോട്ടീസ് നൽകിയത്. പൊലീസ് വാഹനത്ത ിൽ കടകളിൽ എത്തി നൽകിയ നോട്ടീസ് വിവാദമായതോടെ മണിക്കൂറുകൾക്കകം തിരിച്ചുവാങ്ങി തലയൂരുകയും ചെയ്തു.
നോട്ടീസ് ശ്രദ്ധയിൽപെട്ട പൊതുപ്രവർത്തകർ ഇടപെട്ടതോടെയാണ് പൊലീസിെൻറ തിരുത്തൽ. ബി.ജെ.പി സമ്മേളനവും പ്രകടനവും നടക്കുേമ്പാൾ മുൻകൂർ അനുമതിയില്ലാതെ കടകളടച്ച് അപ്രഖ്യാപിത ഹർത്താൽ നടത്തരുതെന്നും വർഗീയ ചേരിതിരിവ് സൃഷ്ടിച്ച് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്നുമായിരുന്നു അറിയിപ്പ്. അല്ലാത്തപക്ഷം കർശന നിയമനടപടികളെടുക്കുമെന്നും കരിമണ്ണൂർ എസ്.ഐ ഒപ്പിട്ട നോട്ടീസിൽ മുന്നറിയിപ്പ് നൽകിയിരുന്നു.
ക്രമസമാധാന പ്രശ്നമുണ്ടാകാതിരിക്കാൻ സ്വീകരിച്ച നടപടിയാണെന്നും നോട്ടീസ് പിൻവലിച്ചെന്നും ജില്ല പൊലീസ് മേധാവി പി.കെ. മധു പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.