തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന വകുപ്പുകളിൽ പൊലീസ് വിജിലൻസ് സംവിധാനം വേണ മെന്ന് ശിപാർശ. പല വകുപ്പുകളിലും ആഭ്യന്തര വിജിലൻസ് സംവിധാനമുണ്ടെങ്കിലും ഫലപ്ര ദമല്ലെന്ന് വിജിലൻസ് ഡയറക്ടർ എസ്. അനിൽകാന്ത് സർക്കാറിന് സമർപ്പിച്ച റിപ്പോ ർട്ടിൽ പറയുന്നു. സഹപ്രവർത്തകർക്കും യൂനിയൻ പ്രതിനിധികൾക്കുമൊക്കെ എതിരെയുണ്ടാകുന്ന പരാതികളിൽ വ്യക്തമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ പലപ്പോഴും ആഭ്യന്തര വിജിലൻസിന് സാധിക്കാത്ത സാഹചര്യത്തിൽ പല വകുപ്പുകളിെലയും ക്രമക്കേടുകളിൽ നടപടി വരുന്നില്ല.
പൊതുമരാമത്ത്, ടൂറിസം, ധനകാര്യം ഉൾപ്പെടെ വലിയ സാമ്പത്തിക ഇടപാടുകൾ നടക്കുന്ന വകുപ്പുകളിൽ പൊലീസ് വിജിലൻസ് സംവിധാനം വേണമെന്നൂം ഡിൈവ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന് ചുമതല നൽകണമെന്നുമാണ് ശിപാർശ. ഇത് സർക്കാറിന് അധികബാധ്യതയുണ്ടാക്കില്ലെന്നാണ് വിജിലൻസ് വിലയിരുത്തൽ. നിലവിൽ കെ.എസ്.ഇ.ബി, പി.എസ്.സി, ദേവസ്വം തുടങ്ങിയ വകുപ്പുകളിലാണ് പൊലീസ് വിജിലൻസ് സംവിധാനമുള്ളത്.
എന്നാൽ വിവിധ വകുപ്പുകളിൽ പൊലീസ് വിജിലൻസ് സംവിധാനം വരുേമ്പാൾ അതിേൻറതായ സംവിധാനങ്ങൾ ഒരുക്കേണ്ടിവരുമെന്നും അത് സാമ്പത്തികബാധ്യത സൃഷ്ടിക്കുമെന്നും അഭിപ്രായവുമുണ്ട്. ശിപാർശ ആഭ്യന്തരവകുപ്പ് നിയമ, ധനകാര്യവകുപ്പുകൾക്ക് കൈമാറും.
െമഡിക്കൽ കോളജ് ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് ഉൾപ്പെടെ തടയുകയെന്ന ലക്ഷ്യേത്താടെ മെഡിക്കൽ വിജിലൻസ് രൂപവത്കരണത്തിനുള്ള നടപടികളും അവസാനഘട്ടത്തിലാണ്. ആരോഗ്യവകുപ്പിെൻറ ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു. ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥെൻറ നേതൃത്വത്തിൽ ഉടൻതന്നെ ഇൗ സംവിധാനം നിലവിൽ വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.