ഹെൽമറ്റ് വേട്ട: പൊലീസ്​ ലാത്തിയെറിഞ്ഞ് വീഴ്ത്തി, ബൈക്ക് യാത്രികന്​ ഗുരുതര പരിക്ക്​

കടയ്ക്കൽ (കൊല്ലം): വാഹന പരിശോധനക്കിടെ നിർത്താതെ പോയ ബൈക്ക് യാത്രികനെ ലാത്തിയെറിഞ്ഞ്​ വീഴ്​ത്തി പൊലീസി​​​െ ൻറ ഹെൽമറ്റ്​ വേട്ട. ലാത്തി ദേഹത്ത് കൊണ്ടതിനെതുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് എതിർദിശയിൽ വന്ന ശബരിമല തീർഥാടകര ുടെ കാറിൽ ഇടിച്ച് വീണ് യുവാവിന് ഗുരുതര പരിക്കേറ്റു. നിലമേൽ - മടത്തറ റോഡിൽ കടയ്ക്കൽ കാഞ്ഞിരത്തുംമൂട് ജങ്​ഷന് സമ ീപം വ്യാഴാഴ്ച ഉച്ചക്ക്​ ഒന്നോടെയായിരുന്നു സംഭവം. ചിതറ കിഴക്കുംഭാഗം പന്തുവിള ജാൻസിയ മൻസിലിൽ സിദ്ദീഖിനാണ് (19) പ രിക്കേറ്റത്. സംഭവത്തിൽ പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. കടയ്ക്കൽ സ്​റ്റേഷനിലെ സി.പി.ഒ ചന്ദ്രമോഹനനെയാണ് സസ്പെൻഡ് ചെയ്തത്. പരിശോധന സംഘത്തിലുണ്ടായിരുന്ന എ.എസ്.ഐ ഷിബുലാൽ, സി.പി.ഒ സിറാജ് എന്നിവരെ സ്ഥലം മാറ്റി. റോഡിലേക്ക്​ ചാടിയ ിറങ്ങി പിന്നാലെ പാഞ്ഞ്​ ഹെൽമറ്റ്​ വേട്ട പാടില്ലെന്ന്​ ​ഹൈകോടതിയുടെ കർശന നിർദേശം വന്ന്​ ഒരാ​ഴ്​ചമാത്രം പിന് നിടു​േമ്പാഴാണ്​ ലാത്തി എറിഞ്ഞുള്ള പൊലീസി​​​െൻറ ‘നിയമനിർവഹണം’ അരങ്ങേറിയത്​.

കടയ്ക്കൽ പൊലീസ് സ്​റ്റേഷനിൽ പാസ്പോർട്ട് അപേക്ഷയുമായി ബന്ധപ്പെട്ട പരിശോധന കഴിഞ്ഞ് വീട്ടിലേക്ക്​ മടങ്ങുകയായിരുന്നു സിദ്ദീഖ്. കാഞ്ഞിരത്തുംമൂട് ജങ്​ഷൻ കഴിഞ്ഞുള്ള വളവിൽെവച്ച് കൺട്രോൾ റൂം എ.എസ്.ഐയുടെ നേതൃത്വത്തിലെ വാഹന പരിശോധനസംഘം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഹെൽമറ്റ് ഇല്ലാത്തതിനാൽ സിദ്ദീഖ് വണ്ടി നിർത്തിയില്ല. തുടർന്ന് സംഘത്തിലുണ്ടായിരുന്ന പൊലീസുകാരൻ കൈവശമുണ്ടായിരുന്ന ലാത്തി സിദ്ദീഖിന് നേരെ എറിയുകയായിരുന്നു. ശരീരത്തിൽ ഏറ് കൊണ്ടതിനെതുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് എതിരെ വന്ന ശബരിമല തീർഥാടകരുടെ ഇന്നോവ കാറിൽ ഇടിച്ചുകയറി.

ഇടിയുടെ ആഘാതത്തിൽ സിദ്ദീഖ് കാറി​​​െൻറ ബോണറ്റിലേക്ക് തെറിച്ചുവീണ് ഗ്ലാസിൽ തലയിടിച്ച് റോഡിലേക്ക്​ വീഴുകയായിരുന്നു. സാരമായി പരിക്കേറ്റ സിദ്ദീഖിനെ തങ്ങളുടെ വാഹനത്തിൽതന്നെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചശേഷം പൊലീസ് സംഘം മുങ്ങി. തലയ്ക്കും മുഖത്തും കാലിനും സാരമായി പരിക്കേറ്റ സിദ്ദീഖിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക്​ മാറ്റാൻ ഡോക്ടർമാർ നിർദേശിച്ചെങ്കിലും അരമണിക്കൂർ കഴിഞ്ഞ്​ പിതാവ് എത്തിയശേഷമാണ് കൊണ്ടുപോയത്. സംഭവത്തെതുടർന്ന് കാഞ്ഞിരത്തുംമൂട്ടിൽ റോഡ്​ ഉപരോധിച്ച്​ നാട്ടുകാർ പ്രതിഷേധിച്ചു.

Full View

കടയ്ക്കൽ - മടത്തറ റോഡ് നാട്ടുകാർ ഉപരോധിച്ചു
കടയ്ക്കൽ: ബൈക്ക് യാത്രക്കാരനെ ലാത്തിയെറിഞ്ഞ് വീഴ്ത്തിയ സംഭവത്തെ തുടർന്ന് രണ്ട് മണിക്കൂറോളം കടയ്ക്കൽ - മടത്തറ റോഡ് ഉപരോധിച്ച നാട്ടുകാർ ഉന്നത പൊലീസ് സംഘം സ്ഥലത്തെത്താതെ സമരത്തിൽനിന്ന് പിന്മാറില്ലെന്ന് ശാഠ്യം പിടിച്ചു. തുടർന്ന്, പുനലൂർ ഡിവൈ.എസ്.പി സുനിൽദാസി​​​െൻറ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തി. സംഭവത്തിൽ കടയ്ക്കൽ സ്​റ്റേഷനിലെ സി.പി.ഒ ചന്ദ്രമോഹനനെ സർവിസിൽനിന്ന്​ സസ്​​െപൻഡ്​ ചെയ്തതായും സംഘത്തിലുണ്ടായിരുന്ന എ.എസ്.ഐ ഷിബുലാൽ, സി.പി.ഒ സിറാജ് എന്നിവരെ സ്ഥലം മാറ്റിയതായും അറിയിച്ചതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് കടയ്ക്കൽ ടൗണിൽ കോൺഗ്രസും എസ്.ഡി.പി.ഐയും പ്രതിഷേധ പ്രകടനം നടത്തി.

കർശന നടപടിക്ക് ഡി.ജി.പിയുടെ നിർദേശം
തിരുവനന്തപുരം: കൊല്ലം കടയ്ക്കലിൽ പൊലീസി​​​െൻറ വാഹനപരിശോധനക്കിടെ ബൈക്ക്​ നിയന്ത്രണംവിട്ട് മറ്റൊരു വാഹനത്തിലിടിച്ച്​ ഒരാൾക്ക് പരിക്കേറ്റ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സംസ്​ഥാന പൊലീസ്​ മേധാവി ലോക്നാഥ് ബെഹ്റ നിർദേശം നൽകി. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ക്രമസമാധാനവിഭാഗം എ.ഡി.ജി.പിയോടും കൊല്ലം റൂറൽ ജില്ല പൊലീസ്​ മേധാവിയോടും ആവശ്യപ്പെട്ടു. ഇത്തരം നിർഭാഗ്യകരമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തരനടപടി സ്വീകരിക്കുമെന്നും ഡി.ജി.പി വ്യക്തമാക്കി. കടയ്ക്കലിലെ സംഭവവുമായി ബന്ധപ്പെട്ട് ഒരു സിവിൽ പൊലീസ്​ ഓഫിസറെ സസ്​പെൻഡ്​ ചെയ്യാനും മറ്റുള്ളവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാനും കൊല്ലം റൂറൽ ജില്ല പൊലീസ്​ മേധാവിക്ക്​ ഡി.ജി.പി നിർദേശം നൽകിയിരുന്നു.

പൊലീസ് എറിഞ്ഞ് വീഴ്ത്തിയതിനെ തുടർന്ന് കാറിലിടിച്ച് തകർന്ന ബൈക്ക്

Tags:    
News Summary - Police throws lathi to bike rider during police check up - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.