ജില്ലക്ക് പുറത്തേക്കുള്ള യാത്രക്ക് പൊലീസ് സ്റ്റേഷനിൽനിന്ന് പാസ് ലഭിക്കും 

തിരുവനന്തപുരം: അത്യാവശ്യകാര്യങ്ങൾക്ക് ജില്ല കടന്നുള്ള യാത്രക്ക് പൊലീസ് സ്റ്റേഷനുകളിൽനിന്ന് അനുമതി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ലോക്ഡൗണിൽ കുടുങ്ങിപ്പോയ ധാരാളം പേരുണ്ട്. അത്യാവശ്യങ്ങള്‍ക്ക് തൊട്ടടുത്ത ജില്ലകളില്‍ പോകേണ്ടിവരുന്നവരുമുണ്ട്. ഇവര്‍ക്ക് പൊലീസില്‍നിന്ന് പാസ് ലഭ്യമാക്കാന്‍ സൗകര്യമൊരുക്കും. അവര്‍ ഉള്ളിടത്തെ പൊലീസ് സ്റ്റേഷനില്‍ അപേക്ഷിച്ചാല്‍ പാസ് ലഭിക്കും.

ലക്ഷദ്വീപില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കുന്നതിന് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുമായി സംസ്ഥാന സർക്കാർ ബന്ധപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Tags:    
News Summary - police station pass for inter district travel -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.