Posted On
date_range Updated On
date_range എ.ഡി.ജി.പിയുടെ മകളുടെ മര്‍ദനം: നിയമപോരാട്ടം തുടരുമെന്ന് പൊലീസ് ഡ്രൈവർ
തിരുവനന്തപുരം: എ.ഡി.ജി.പി സുദേഷ്കുമാറിന്‍റെ മകളുടെ മര്‍ദനമേറ്റ പൊലീസ് ഡ്രൈവർ ഗവാസ്കർ നിയമപോരാട്ടം തുടരുമെന്ന് വ്യക്തമാക്കി. പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗവാസ്കർ ആശുപത്രി വിട്ടു. ആശുപത്രിയിൽനിന്ന് പുറത്തിറങ്ങിയശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നീതി കിട്ടും വരെ നിയമപോരാട്ടം തുടരുകതന്നെ ചെയ്യും.
പരാതി നൽകിയതിനെ തുടർന്ന് തുടക്കത്തിൽ വലിയ സമ്മർദമുണ്ടായി. എന്നാൽ ഇപ്പോൾ അതിൽമാറ്റം വന്നിട്ടുണ്ട്. അന്വേഷണത്തിൽ തനിക്ക് നീതികിട്ടുമെന്നാണ് പ്രതീക്ഷയെന്നും െപാലീസ് ഡ്രൈവർ പറഞ്ഞു. ഒമ്പത് ദിവസത്തെ ചികിത്സക്ക് ശേഷമാണ് ഗവാസ്കർ മെഡിക്കൽ കോളജ് ആശുപത്രി വിട്ടത്. എ.ഡി.ജി.പിയുടെ മകൾ മർദിെച്ചന്ന ഗവാസ്കറുടെ പരാതിയാണ് പൊലീസിലെ ദാസ്യപ്പണി വിവാദത്തിന് തുടക്കമിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.