തിരുവനന്തപുരം: ദാസ്യപ്പണി വിവാദത്തിൽ എസ്.എ.പി ക്യാമ്പ് ഡെപ്യൂട്ടി കമാൻഡൻറ് പി.വി. രാജുവിനെതിരെ അന്വേഷണം. ഇതോടൊപ്പം എ.ഡി.ജി.പിയുടെ മകൾ ഡ്രൈവറെ മർദിച്ച കേസിൽ ക്രൈംബ്രാഞ്ചും അന്വേഷണം ആരംഭിച്ചു. സ്വന്തം വീട്ടിലെ ടൈൽ പണിക്ക് ക്യാമ്പിലെ ദിവസവേതനക്കാരെ ഉപയോഗിച്ചെന്ന പരാതിയിലാണ് പി.വി. രാജുവിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തിെൻറ ദൃശ്യങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു. ബറ്റാലിയൻ െഎ.ജി ഇ.െജ. ജയരാജിനാണ് അന്വേഷണച്ചുമതല. അതേസമയം, ദാസ്യപ്പണിയുടെ പേരിൽ തങ്ങളെ ആക്ഷേപിക്കുെന്നന്നാരോപിച്ച് മുതിർന്ന െഎ.പി.എസ് ഒാഫിസർമാർ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. ക്യാമ്പ് േഫാളോവേഴ്സിനെയും ക്യാമ്പിലെ പൊലീസുകാരെയും ഉപയോഗിക്കുന്നതിന് മാർഗനിർദേശങ്ങൾ തയാറാക്കണമെന്ന് ഇവർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
എ.ഡി.ജി.പിയുടെ മകൾ മർദിച്ച കേസിൽ ക്രൈംബ്രാഞ്ച് എസ്.പി. പ്രശാന്തൻ കാണി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി ഡ്രൈവർ ഗവാസ്കറിൽനിന്ന് മൊഴിയെടുത്തു. പരാതിയിൽ ഡ്രൈവർ ഉറച്ചുനിന്നതായാണ് വിവരം. ചികിത്സയുമായി ബന്ധപ്പെട്ട രേഖകൾ ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചു. അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുെന്നന്നും ജീവന് ഭീഷണിയുണ്ടെന്നും ഗവാസ്കർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യെപ്പട്ട് ഗവാസ്കറും ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. എ.ഡി.ജി.പി സുദേഷ് കുമാറിെൻറ വാഹനത്തിൽ െവച്ച് ബഹളമുണ്ടായതായി സാക്ഷിയും പോലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവം നടന്ന വ്യാഴാഴ്ച രാവിലെ ഏഴിന് വാഹനം റോഡിൽ നിർത്തുന്നത് കണ്ടെന്ന് സമീപത്തെ ജ്യൂസുകടയിലുണ്ടായിരുന്ന വൈശാഖാണ് മൊഴി നൽകിയത്. ഈ സമയത്ത് ചെറിയ ബഹളം കേട്ടു. റോഡിൽ ചെറിയരീതിയിൽ ഗതാഗതക്കുരുക്കുണ്ടായിരുന്നതിനാൽ എന്താണെന്ന് മനസ്സിലായില്ല.
അടുത്ത ദിവസം പത്രം വായിച്ചപ്പോഴാണ് കാര്യം മനസ്സിലായതെന്നും ഇയാൾ പറഞ്ഞു. എ.ഡി.ജി.പിയും കുടുംബവും പതിവായി നടക്കാനെത്താറുണ്ട്. എന്നാൽ, സംഭവ ദിവസം എ.ഡി.ജി.പി ഉണ്ടായിരുന്നില്ലെന്നും വൈശാഖ് മൊഴി നൽകിയിട്ടുണ്ട്. അതേസമയം, ക്യാമ്പ് ഫോളോവേഴ്സ് നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് അസോസിയേഷൻ ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് നിവേദനം നൽകി. ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും പഠിക്കാൻ കമീഷനെ നിയോഗിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. വിവാദങ്ങൾക്കിടയിലും കഴിഞ്ഞദിവസം തിരുവനന്തപുരം റൂറൽ ക്യാമ്പിൽനിന്ന് ഏഴ് ക്യാമ്പ് ഫോളോവേഴ്സിനെ ഓഫിസിെൻറ നിർമാണ പ്രവർത്തനങ്ങൾക്കായി നിയോഗിച്ചതും ഇവർ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ദാസ്യപ്പണി തടഞ്ഞ് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കിയിട്ടും തിരുവനന്തപുരം, കണ്ണൂർ, തൃശൂർ, കൊല്ലം ജില്ലകളിൽ ഉന്നത ഉദ്യോഗസ്ഥർ നിയമലംഘനം തുടരുന്നതായും ക്യാമ്പ് േഫാളോേവഴ്സുമാർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.