തൃശൂർ: പൊലീസ് സഹായം എപ്പോൾ, എവിടെ വേണമെങ്കിലും ഇനി ഞൊടിയിടെ. സുരക്ഷയുൾപ്പെടെ അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള സന്നാഹം മൊബൈൽ ഫോണിൽ ലഭിക്കും. പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ ‘രക്ഷ’ മെൈബൽ ആപ്ലിക്കേഷൻ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. പൊലീസിനെക്കുറിച്ചുള്ള പൊതുവിവരങ്ങൾ ഉൾക്കൊള്ളുന്ന മൊബൈൽ ആപ്പാണ് രക്ഷ.
ആൻഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്ഫോമുകളിൽ പ്രവർത്തിക്കും. പൊലീസ് ഇൻഫർമേഷൻ സെൻററിെൻറ േമൽനോട്ടത്തിൽ കേരള സ്റ്റാർട്ട് അപ് മിഷൻ വഴിയാണ് രൂപകൽപന ചെയ്തത്. പൊലീസ് സേവനങ്ങൾ സുതാര്യതയോടെ ജനങ്ങളിലെത്തിക്കാൻ കഴിയുംവിധമാണ് ഇത് തയാറാക്കിയത്. ഗൂഗ്ൾ പ്ലേ സ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്യാം. സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥൻ മുതൽ സംസ്ഥാന പൊലീസ് മേധാവി വരെയുള്ളവരുടെ ഫോൺ നമ്പറുകൾ, വിവിധ യൂനിറ്റുകളിലെ ഫോൺ നമ്പറുകൾ ഉൾെപ്പടെ പൊലീസ് ടെലിഫോൺ ഡയറക്ടറി ആപ്പിൽ ലഭ്യമാണ്.
തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനുകളും ഓരോ പ്രദേശത്തിെൻറയും അധികാര പരിധിയിലെ സ്റ്റേഷനും കണ്ടെത്താനും അവിടേക്കുള്ള വഴി അറിയാൻ ജി.പി.എസ് സംവിധാനവും ഉണ്ട്. നടപടിക്രമങ്ങൾ സംബന്ധിച്ച സംശയനിവാരണവും നടത്താം. എമർജൻസി ഹെൽപ് ലൈൻ നമ്പർ, സ്ത്രീ സുരക്ഷ നിർദേശങ്ങൾ, ജനങ്ങൾക്കുള്ള ജാഗ്രത നിർദേശം തുടങ്ങിയവയും ലഭിക്കും. പാസ്പോർട്ട് വെരിഫിക്കേഷൻ സ്റ്റാറ്റസ്, എഫ്.ഐ.ആർ ഡൗൺലോഡ് ചെയ്യൽ, പരാതിയുടെ നിലവിലുള്ള സ്ഥിതി തുടങ്ങി വെബ്സൈറ്റിൽ ലഭ്യമായ ഇ-സർവിസുകളിലേക്കുള്ള ലിങ്കുകളും ലഭിക്കും.
സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും യാത്രാവേളകൾ സുരക്ഷിതമാക്കുന്നതിനായി ‘സിറ്റിസൺ സേഫ്റ്റി’ എന്ന മൊബൈൽ ആപ്പും ആവിഷ്കരിച്ചിട്ടുണ്ട്. യാത്രക്കിടെ ആപത്ഘട്ടങ്ങളുണ്ടായാൽ അടിയന്തര സന്ദേശമറിയിക്കാനും എസ്.എം.എസ് അയക്കാനും നേരിട്ട് വിളിക്കാനും ഇതിൽ സംവിധാനമുണ്ട്. ട്രാഫിക് സുരക്ഷയിൽ അവബോധം നൽകുന്നതിന് ട്രാഫിക് ഗുരു എന്ന മൊബൈൽ ആപ് പുറത്തിറക്കും. ആപ്പുകൾ കൂടുതൽ മെച്ചപ്പെടുത്താൻ പൊതുജന നിർദേശങ്ങൾ സ്വീകരിച്ചിരുന്നു. ഇവയെല്ലാം ഉൾക്കൊണ്ടുള്ള പരിഷ്കരണം ഉടൻ വരുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.