പെരിന്തൽമണ്ണയിൽ പൊലീസ് പിടികൂടി വാഹനങ്ങൾ കത്തി നശിച്ചു

പെരിന്തൽമണ്ണ: നഗരത്തിൽ മണ്ണാർക്കാട് റോഡിൽ മനഴി ബസ് സ്റ്റാൻഡിൻ മുന്നിലായി കൂട്ടിയിട്ട നുറുകണക്കിന് തൊണ്ടി വ ാഹനങ്ങൾ തീകത്തി നശിച്ചു. ബുധനാഴ്ച രാവിലെ ഏഴിനാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞെത്തിയ അഗ്നിശമന വിഭാഗം അര മണിക്കൂർ പരിശ്രമിച്ചാണ് തീ അണച്ചത്.

'മണൽകടത്ത്, 'കരിങ്കല്ല് 'ചെങ്കല്ല് എന്നിവ രേഖകളില്ലാതെ കടത്തിയതിൻ റവന്യൂ പൊലീസ് അധികൃതർ പിടികൂടിയവയാണ് ഇവിടെ കൂട്ടിയിട്ട വാഹനങ്ങളിൽ കൂടുതലും. മദ്യം, കഞ്ചാവ് കടത്തിയ കേസിൽ പിടികൂടിയവയും ഉൾപ്പെടും. ഓട്ടോറിക്ഷ, ജീപ്പ്, കാർ, ലോറി, പിക്കപ്പ് തുടങ്ങിയ വാഹനങ്ങളാണ് ബസ് സ്റ്റാന്‍റിന് പരിസരത്ത് കൂട്ടിയിട്ടിരുന്നത്.

Tags:    
News Summary - Police seized Vehicles flamed -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.