ദാവോസിൽ കേരളം 1.18 ലക്ഷം കോടിയുടെ ധാരണാപത്രം ഒപ്പിട്ടു

തിരുവനന്തപുരം: ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ കേരളം 1.18 ലക്ഷം കോടി രൂപയുടെ നിക്ഷേപ താൽപര്യപത്രം ഒപ്പുവെച്ചതായി വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. 14 ബില്യൺ യു.എസ് ഡോളർ മൂല്യമുള്ള താൽപര്യപത്രങ്ങളാണ് ഒപ്പുവെച്ചത്. അമേരിക്ക, യു.കെ, ജർമനി, സ്പെയിൻ, ഇറ്റലി, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിവിധ കമ്പനികളുമായാണ് താല്പര്യപത്രം ഒപ്പിട്ടത്.

ആദ്യമായാണ് ലോക സാമ്പത്തിക ഫോറത്തിൽനിന്ന് കേരളം നിക്ഷേപം സമാഹരിക്കുന്നതെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. 67കമ്പനികളുടെ പ്രതിനിധികളുമായി കേരളസംഘം മുഖാമുഖ ചർച്ച നടത്തി. മെഡിക്കൽ വ്യവസായം, റിന്യൂവബിൾ എനർജി, ഡാറ്റാ സെൻറർ, എമർജിങ് ടെക്നോളജി മേഖലകളിലെ കമ്പനികളുമായാണ് താൽപര്യപത്രം ഒപ്പിട്ടത്. തെരുവ് കച്ചവടക്കാർക്ക് ക്രെഡിറ്റ് കാർഡ്

തിരുവനന്തപുരം: തെരുവ് കച്ചവടക്കാർക്ക് ക്രെഡിറ്റ് കാർഡ് വഴി വായ്പ എടുക്കാവുന്ന പി.എം സ്വാനിധി ക്രെഡിറ്റ് കാർഡ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും വഴിയോരകച്ചവടം നടത്തുന്നവർക്ക് ഈടില്ലാതെ വായ്പക്കൊപ്പം ക്രെഡിറ്റ് കാർഡും ലഭിക്കും. കേരളത്തിലെ 10,000 ഗുണഭോക്താക്കൾക്കും തിരുവനന്തപുരത്തെ 600പേർക്കും കാർഡുകൾ വിതരണം ചെയ്തതായി അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Kerala signs Rs 1.18 lakh crore MoU's in Davos

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.