പ്രിയ കലാസ്​നേഹികളേ..., നിങ്ങളും നിരീക്ഷകരാണ്...

തൃശൂർ: പ്രിയപ്പെട്ട നാട്ടുകാരേ, കലോത്സവ പ്രതിഭകളേ, മത്സരാർഥികളേ..., മാധ്യമപ്രവർത്തകരെ... നിങ്ങളും നിരീക്ഷകരാണ്. കലോത്സവം സുഗമമാക്കാൻ കണ്ണും കാതും തുറന്നിരിക്കാം. നിങ്ങളെ സഹായിക്കാൻ ഏതു സമയത്തും പൊലീസ്​ കൂട്ടിനുണ്ട്. സൂചന നൽകിയാൽ മതി ഏതു പ്രശ്നവും പരിഹരിക്കാം. സുരക്ഷ സംബന്ധിച്ച ക്രമീകരണങ്ങളെ കുറിച്ച് മാധ്യമപ്രവർത്തകരോട് വിശദീകരിച്ച ഐ.ജി എം.ആർ. അജിത്കുമാറാണ് കലോത്സവത്തിൽ എല്ലാവരും പങ്കാളിയാവണമെന്ന് പറഞ്ഞത്. ജനങ്ങളോടൊപ്പം നിന്ന്​ കലോത്സവം കുറ്റമറ്റ രീതിയിൽ നടത്താനുള്ള എല്ലാ ക്രമീകരണങ്ങളും പൊലീസ്​പൂർത്തിയാക്കിയതായി അദ്ദേഹം പറഞ്ഞു.

സിറ്റി പൊലീസ് കമീഷണർ രാഹുൽ ആർ.നായരാണ് സുരക്ഷാക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നത്. 10 ഡിവൈ.എസ്.പിമാരുടെ കീഴിൽ 10 സി.ഐ, 185 എസ്.ഐ, വനിത പൊലീസ് ഉൾ​െപ്പടെ 703 പൊലീസ് ഓഫിസർമാരെയും 1223 വളൻറിയർമാരെയുമാണ് വിന്യസിച്ചത്. മൂന്നു തലങ്ങളിലാണ് പൊലീസ്​ പ്രവർത്തനം. മത്സരവേദികൾ, താമസ സ്ഥലം, ഭക്ഷണശാല ഉൾപ്പെടുന്നിടത്തും നഗരത്തിൽ ഗതാഗതക്കുരുക്കുണ്ടാകാതിരിക്കാനും പൊലീസ് ജാഗരൂകരാകും. മൊബൈൽ പട്രോളിങ്ങിനും ബൈക്ക് പട്രോളിങ്ങിനും 10 വീതവും ഫുട് പട്രോളിങ്ങിന്​ എട്ട് സംഘത്തെയും നിയോഗിച്ചു.

കാൽനടക്കാരെ സഹായിക്കാൻ പാറമേക്കാവ് ക്ഷേത്രത്തിന്​ മുന്നിൽ, നായ്ക്കനാൽ ജങ്ഷൻ, കുറുപ്പം റോഡ് ജങ്ഷൻ എന്നിവിടങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥരുണ്ട്. കലോത്സവത്തി‍​​െൻറ പ്രധാനവേദിക്കരികിൽ പ്രത്യേക കൺട്രോൾ റൂം പ്രവർത്തിക്കും. ടോൾ ഫ്രീ നമ്പറിൽ ഏതു സമയവും ഏത്​ ആവശ്യത്തിനും വിളിക്കാം. ഐ.ജിയുടെയും കമീഷണറുടെയും നേതൃത്വത്തിൽ സ്ട്രൈക്കിങ് ഫോഴ്സും സുരക്ഷയുടെ ഭാഗമായി ഉണ്ടാവും. രാത്രി 10 നു ശേഷം പൊലീസി​​െൻറ രണ്ട് ബസ് സർക്കുലർ സർവിസ് നടത്തും. രാത്രി വൈകി താമസസ്ഥലത്തേക്കും മറ്റും എത്തേണ്ടവർക്ക് പൊലീസ്​ പട്രോളിങ് സംഘത്തി​​െൻറ സഹായം ലഭിക്കും. എൻ.സി.സി, എസ്.പി.സി, നിർഭയ, സംഘാടക സമിതി, സിവിലിയൻ വളൻറിയേഴ്സ് എന്നിവരുടെ സഹകരണത്തോടെയാണ് ക്രമീകരണങ്ങൾ വിപുലപ്പെടുത്തിയിട്ടുള്ളത്.

കൺട്രോൾ റൂം നമ്പർ: 0487 2443000, 98471 99100.

Tags:    
News Summary - police security - kalolsavam 2018

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.