കാണാതായ രാജന് വേണ്ടി പൊന്നാനി കുണ്ടുകടവ് പുഴയിൽ നടത്തുന്ന തെരച്ചിൽ

വീട്ടിൽ ഉറങ്ങിയ മധ്യവയസ്​കനെ കാണാനില്ല; പുഴയിൽ ചാടിയെന്ന്​ സംശയം, തെരച്ചിൽ തുടരുന്നു

പൊന്നാനി: വീട്ടിൽ കിടന്നുറങ്ങിയ മധ്യവയസ്​കനെ കാണാനില്ലെന്ന്​ പരാതി. മലപ്പുറം ആരോഗ്യ മിഷനിലെ താൽക്കാലിക ഡ്രൈവർ തെയ്യങ്ങാട് സ്വദേശിയുമായ ചോലപ്പാറ രാജ് കുമാർ എന്ന രാജനെയാണ്​ (53) വ്യാഴാഴ്ച അർധരാത്രി കാണാതായത്​. നേരത്തെ പൊന്നാനി ചന്തപ്പടിയിലെ ടാക്സി ഡ്രൈവറായിരുന്നു.

ഇദ്ദേഹം ഓടിക്കുന്ന ആരോഗ്യ മിഷന്‍റെ വാഹനം പൊന്നാനി കുണ്ടുകടവ് പാലത്തിൽ കണ്ടെത്തി. പുഴയിലേക്ക് ചാടിയതാണെന്ന സംശയത്തെത്തുടർന്ന് തെരച്ചിൽ ആരംഭിച്ചു. രാവിലെ തുടങ്ങിയ തെരച്ചിൽ തുടരുന്നുണ്ടെങ്കിലും ഇനിയും കണ്ടെത്താനായിട്ടില്ല. സംഭവത്തിന് ദൃക്സാക്ഷികൾ ആരുമില്ല.

കാണാതായ രാജ് കുമാർ എന്ന രാജൻ

രാജന്‍റെ മകൻ ഒരു വർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. ഇതേത്തുടർന്ന് ഏറെ മാനസിക പ്രയാസത്തിലായിരുന്നുവെന്ന്​ ബന്ധുക്കൾ പറഞ്ഞു. വ്യാഴാഴ്ച രാത്രി ഉറങ്ങാൻ കിടന്ന രാജനെ പന്ത്രണ്ട് മണിയോടെ കാണാതാവുകയായിരുന്നു. തെരച്ചിലിനിടെയാണ്​ വാഹനം പാലത്തിൽ കണ്ടെത്തിയത്​. രാത്രി തന്നെ ബന്ധുക്കൾ പൊന്നാനി പൊലീസിൽ വിവരമറിമറിയിച്ചു. തുടർന്നാണ്​ ഫയർഫോഴ്സ് സംഘം രാവിലെ മുതൽ പാലത്തിന് പുഴയിൽ തെരച്ചിൽ നടത്തിയത്​.

Tags:    
News Summary - police searches for missing man in river

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.