തിരുവനന്തപുരം: പൊലീസ് സേന നവീകരണത്തിെൻറ മറവിൽ 151.41 കോടി രൂപയുടെ അഴിമതി നടത്തി യെന്നാരോപിച്ച് ഡി.ജി.പി ഉൾപ്പെടെ ഏഴുപേർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടു ള്ള പരാതിയിൽ എന്ത് നടപടി സ്വീകരിച്ചെന്ന വിശദ റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻ സിനോട് കോടതി നിർദേശിച്ചു.
പൊലീസ് നവീകരണത്തിെൻറ മറവിൽ ടെൻഡർ ചട്ടങ്ങളും നി യമങ്ങളും കാറ്റിൽ പറത്തി സ്വകാര്യ കമ്പനികൾക്ക് അഴിമതിയിലൂടെ 151.41 കോടി രൂപയുടെ അവിഹിത സാമ്പത്തിക നേട്ടമുണ്ടാക്കിക്കൊടുത്ത് സംസ്ഥാന ഖജനാവിന് നഷ്ടം വരുത്തിയെന്നാരോപിച്ച് സംസ്ഥാന ഡി.ജി.പി ലോക്നാഥ്ബെഹ്റ ഉൾപ്പെടെ ഏഴുപേർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച പരാതിയിൽ എടുത്ത നടപടി വിശദമാക്കാനാണ് തിരുവനന്തപുരം വിജിലൻസ് കോടതി ജഡ്ജി എം.ബി. സ്നേഹലത ഉത്തരവിട്ടത്. റിപ്പോർട്ട് ബുധനാഴ്ച ഹാജരാക്കാനാണ് നിർദേശം.
സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, അഡീ.ഡി.ജി.പി (നവീകരണം), ചട്ടവിരുദ്ധമായി ഉപകരണങ്ങൾ വാങ്ങാൻ ബെഹ്റ ചുമതലപ്പെടുത്തിയ സാങ്കേതിക സമിതി അംഗങ്ങൾ, കോമ്പസ് കാർ വാങ്ങിയ ഹിന്ദുസ്ഥാൻ മോട്ടോഴ്സ് ഫിനാൻസ് കോർപറേഷൻ എം.ഡി, പാനസോണിക് ഇന്ത്യ കമ്പനി എം.ഡി, ന്യൂഡൽഹി ആസ്ഥാനമായ എൽ.എ.ടി കമ്പനി എം.ഡി, കെൽട്രോൺ കമ്പനി എം.ഡി എന്നിവർക്കെതിരെ വിജിലൻസ് കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. സർക്കാർ ഉദ്യോഗസ്ഥർ തങ്ങളുടെ ഒൗദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സ്വകാര്യ കമ്പനികളെ അവിഹിതമായി സഹായിച്ച് ഖജനാവിന് കോടിക്കണക്കിന് രൂപയുടെ നഷ്ടം വരുത്തിയെന്നാണ് പരാതി.
ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ, ആഡംബര വാഹനങ്ങൾ, ജി.പി.എസ് സിസ്റ്റം, വോയ്സ് ലോഗർ സിസ്റ്റം, എക്സ്റേ ബാഗേജ് ഇൻസ്പെക്ഷൻ സിസ്റ്റം, ശബരിമലയിലേക്കുള്ള സുരക്ഷാ സിസ്റ്റം, മൊബൈൽ ഡിജിറ്റൽ ഇൻവെസ്റ്റിഗേഷൻ പ്ലാറ്റ്ഫോം എന്നിവ വാങ്ങിയതിലും വില്ലകൾ പണിതതിലും അഴിമതി നടത്തിയെന്ന് പരാതിയിൽ പറയുന്നു.
അന്വേഷണം കോടതിയുടെ നിരീക്ഷണത്തിലാക്കണമെന്നാവശ്യപ്പെട്ട് അഡ്വ. നെയ്യാറ്റിൻകര പി. നാഗരാജാണ് കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.