പൊലീസി​ൻെറ ഇടപെടലിൽ യുവതിക്കും കുഞ്ഞിനും പുതുജീവൻ

ആലുവ: റൂറൽ ജില്ല പൊലീസിൻറെ കരുതലിൽ യുവതിക്കും കുഞ്ഞിനും പുതുജീവൻ. ആത്മഹത്യക്ക് വന്ന യുവതിയെയും കുട്ടിയെയും സന്ദർഭോചിതമായി ഇടപെട്ട പൊലീസ് രക്ഷപ്പെടുത്തി. പറവൂർ ഭാഗത്തുള്ള യുവതിയാണ് രണ്ടര വയസുള്ള കുഞ്ഞിനേയും കൊണ്ട് ആത്മഹത്യക്കിറങ്ങിപ്പുറപ്പെട്ടത്. സംശയാസ്പദമായി യുവതിയെയും കുട്ടിയേയും ആലുവ മണപ്പുറം പാലത്തിൻറെ പരിസരത്ത് കണ്ടവർ റൂറൽ പൊലീസ് ഓഫിസിലേക്ക് ഫോൺ ചെയ്യുകയായിരുന്നു.

തുടർന്ന് കൺട്രോൾ റും എസ്.ഐയും, പിങ്ക് പൊലീസും നടത്തിയ അന്വേഷണത്തിൽ അമ്മയേയും കുഞ്ഞിനേയും മണപ്പുറം പുതിയ പാലത്തിനു സമീപം കണ്ടെത്തുകയായിരുന്നു. ആത്മഹത്യക്കു ശ്രമിച്ച യുവതി ആളുകളെ കണ്ടതിനെ തുടർന്ന് മാറുകയും ആളൊഴിയാൻ കാത്തിരിക്കുകയുമായിരുന്നു. എറെ ശ്രമപ്പെട്ട് പൊലീസ് ഇവരെ വനിത സെല്ലിൽ എത്തിച്ചു. കുടുംബ വഴക്കിനെ തുടർന്നാണ് യുവതി വീടുവിട്ടിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - police saved young women from suicide-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.