മറ്റൊരു നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: പൾസർ സുനിക്കെതിരെ പുതിയ കേസ്​

​െകാച്ചി: യുവനടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്കെതിരെ പൊലീസ് വീണ്ടും കേസെടുത്തു. 2011ൽ മറ്റൊരു നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന്​ ചൂണ്ടിക്കാട്ടി  നിര്‍മാതാവ് ജോണി സാഗരിക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ​ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് രജിസ്​റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവം നടന്ന അന്നുതന്നെ പൊലീസിനെ വിവരം അറിയിച്ചിരുന്നുവെങ്കിലും ആ​ക്രമണത്തിനിരയായ നടിയടക്കമുള്ളവർ രേഖാമൂലമുള്ള പരാതി നല്‍കാതിരുന്നതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തിരുന്നില്ല. 

ജോണി സാഗരിക നിര്‍മിച്ച ഓര്‍ക്കൂട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടിയെ ടെമ്പോ ട്രാവലറില്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടർന്ന്​ കുമ്പളത്തെ സ്വകാര്യ റിസോര്‍ട്ടില്‍ ഇറക്കിവിടുകയായിരുന്നു. എറണാകുളം റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് യുവനടിയെ തട്ടിക്കൊണ്ടുപോകാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും ആളുമാറി മറ്റൊരു നടിയെയാണ് തട്ടിക്കൊണ്ടുപോയത്. വാഹനം റൂട്ട് മാറി സഞ്ചരിച്ചതോടെ നിര്‍മാതാവിനെയും ഭര്‍ത്താവിനെയും ഫോണില്‍ വിളിച്ച് വിവരമറിയിച്ചതോടെ നടിയെ റിസോര്‍ട്ടിന് മുന്നില്‍ ഇറക്കി പള്‍സര്‍ രക്ഷപ്പെടുകയായിരുന്നു.

നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം ദിലീപിലേക്ക് എത്തിയ സാഹചര്യത്തിലാണ് കേസ് അന്വേഷിക്കാന്‍ പൊലീസ് തീരുമാനിച്ചത്. നിര്‍മാതാവ് ജോണി സാഗരികയെ ഇതി​​െൻറ ഭാഗമായി എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി വിശദമായ മൊഴി രേഖപ്പെടുത്തി. 2011ൽ സംഭവം നടക്കുന്ന സമയത്ത്​ ജോണി സാഗരികയുടെ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു സുനി. രണ്ട് നടിമാരെ തട്ടിക്കൊണ്ട് പോകാനാണ് പള്‍സര്‍ സുനി പദ്ധതിയിട്ടിരുന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാല്‍, ഇവരിലൊരാൾ അവസാന നിമിഷം യാത്ര മാറ്റിയതോടെ പൾസറി​​െൻറ കെണിയിൽ കുടുങ്ങിയത്​ ഒരാൾ മാത്രമായിരുന്നു. ഇതുസംബന്ധിച്ച്​ ഇരയായ നടിയടക്കമുള്ളവരിലേക്ക്​ അന്വേഷണം വരും ദിവസങ്ങളിൽ വ്യാപിപ്പിക്ക​ുമെന്നും ​പൊലീസ്​ വൃത്തങ്ങൾ പറഞ്ഞു. കേസില്‍ പള്‍സര്‍ സുനിയുടെ അറസ്​റ്റ്​്​ രേഖപ്പെടുത്തി മൊഴി എടുക്കും.

Tags:    
News Summary - police registered another case to Pulsar suni who kidnapped an actress on 2011

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.