മുഖ്യപ്രതി ശിവരഞ്ജിത്തിന്‍റെ വീട്ടിൽ റെയ്ഡ്; ഉത്തരക്കടലാസുകൾ പിടിച്ചെടുത്തു

തിരുവനന്തപുരം: യുണിവേഴ്സിറ്റി കൊളേജ് വധശ്രമകേസ് പ്രതികളുടെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തി. കേസിലെ മുഖ്യപ്രത ിയും കാസർകോട് പൊലീസ് കോൺസ്​റ്റബിൾ പരീക്ഷയിൽ ഒന്നാം റാങ്കുകാരനുമായ ശിവരഞ്ജിത്തി‍​​െൻറ വീട്ടിൽനിന്നും കേരള സർവകലാശാലയുടെ എഴുതാത്ത നാല്​ ബണ്ടിൽ ഉത്തരക്കടലാസുകൾ പൊലീസ് പിടിച്ചെടുത്തു. വൈകീട്ട്​ ഇയാളുടെ ആറ്റുകാൽ ചിറമുക്കിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് അഡീഷനൽ ഷീറ്റുകളും കേരള യൂനിവേഴ്സിറ്റി ഫിസിക്കൽ എജുക്കേഷൻ ഡയറക്ടറുടെ സീലും കണ്ടെത്തിയത്.

കോളജിലെ എം.എ വിദ്യാർഥിയായ ശിവരഞ്ജിത്ത് കോപ്പിയടിക്കാൻ വേണ്ടിയാവാം ഉത്തരക്കടലാസുകള്‍ സൂക്ഷിച്ചിരുന്നതെന്ന നിഗമനത്തിലാണ് പൊലീസ്. റെയ്ഡിനിടെ ശിവരഞ്ജിത്തി‍​​െൻറ ബന്ധുക്കള്‍ സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. തുടർന്ന് പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.

കേരള യൂനിവേഴ്സിറ്റി സോഫ്റ്റ്ബാൾ-ബേസ്ബാൾ താരമായ ശിവരഞ്ജിത്ത് ഓൾ ഇന്ത്യ ഇൻറർ യൂനിവേഴ്സിറ്റി മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഇതി​​െൻറ ഭാഗമായാണ് സിവിൽ പൊലീസ് ഓഫിസർ കെ.എ.പി നാലാം ബറ്റാലിയൻ (കാസർകോട്) റാങ്ക് ലിസ്​റ്റിൽ സ്പോർട്സ് വെയിറ്റേജായി 13.58 മാർക്ക് ലഭിച്ചത്. എന്നാൽ വെയിറ്റേജ് മാർക്കിനായി സ്പോർട്സ് സർട്ടിഫിക്കറ്റിൽ ക്രിത്രിമം കാണിച്ചോയെന്ന സംശയം പൊലീസിനുണ്ട്. ഇതുസംബന്ധിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്പോർട്സ് ​േക്വാട്ടയിലാണ് ശിവരഞ്ജിത്തും നിസാമും അഡ്മിഷൻ നേടിയത്. അതിനാൽ തന്നെ തിങ്കളാഴ്ച യൂനിവേഴ്സിറ്റി കോളജിലെ ഫിസിക്കൽ എജുക്കേഷൻ ഡിപ്പാർട്ട്മ​​െൻറിലെത്തി ഇരുവരുടെയും കായികമേഖലയിലെ ട്രാക്ക് ​െറക്കോഡ് അന്വേഷണസംഘം പരിശോധിക്കും.

Tags:    
News Summary - Police Raid University Attack-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.