Posted On
date_range Updated On
date_range പരോളിലിറങ്ങി ചാരായം വാറ്റി ബി.ജെ.പി പ്രവർത്തകൻ; പൊലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെട്ടു
തൃശൂർ: പരോളിലിറങ്ങിയ പ്രതിയുടെ ചാരായ വാറ്റുകേന്ദ്രത്തിൽ പൊലീസ് റെയ്ഡ്. ചാരായവും വാറ്റ് ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തെങ്കിലും പ്രതി ഓടി രക്ഷപ്പെട്ടു.
കൊലപാതകകേസിൽ ജയിൽ നിന്ന് പരോളിലിറങ്ങി ബി.ജെ.പി പ്രവർത്തകനായ ആളൂർ സ്വദേശി സതീശനാണ് (40) രക്ഷപ്പെട്ടത്. ചാലക്കുടിയിൽ സി.പി.എം പ്രവർത്തകൻ മാഹിനെ ആശുപത്രിയിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ തവനൂർ സെൻട്രൽ ജയിലിൽ തടവ് ശിക്ഷ അനുഭവിച്ച് വരികയായിരുന്നു സതീശൻ.
ശനിയാഴ്ച പരോൾ തീരാനിരിക്കെയാണ് ചാരായ വാറ്റുകേന്ദ്രത്തിൽ റെയ്ഡ് നടന്നത്. സതീശന്റെ പേരിലുള്ള ആൾതാമസമില്ലാത്ത വീട്ടിലായിരുന്നു വാറ്റ്. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.