തൃശൂർ: ചാലക്കുടി പരിയാരത്ത് വസ്തു ഇടപാടുകാരൻ രാജീവ് കൊല്ലപ്പെട്ട കേസിൽ അഡ്വ.സി.പി. ഉദയഭാനുവിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനുള്ള ചോദ്യാവലി പൊലീസ് പുതുക്കി. അറസ്റ്റിലായ ശേഷമുള്ള ചോദ്യം ചെയ്യലിൽ കൊലപാതകം സംബന്ധിച്ച് വ്യക്തമായ മറുപടി ലഭിക്കാത്ത സാഹചര്യത്തിൽ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് കാണിച്ച് കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ചാലക്കുടി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് അപേക്ഷ നൽകി. അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.
നേരത്തെ തയാറാക്കിയ ചോദ്യാവലിയിൽ 120 ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. ഇതിൽ ഇരുപതോളം ചോദ്യങ്ങളിലാണ് മാറ്റം വരുത്തിയതേത്ര. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പകലുമായി 17 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്നും ചക്കര ജോണി അടക്കമുള്ളവർക്ക് പറ്റിയ അബദ്ധമാെണന്നും ആവർത്തിച്ച ഉദയഭാനുവിന് ഒരു ഘട്ടത്തിലും ആശയക്കുഴപ്പം ഉണ്ടായില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ആദ്യത്തെ അമ്പത് ചോദ്യങ്ങൾ പൊതു കാര്യങ്ങളായിരുന്നു. അതിന് സംശയമില്ലാതെ വേഗത്തിൽ മറുപടി ലഭിച്ചേത്ര.. എന്നാൽ കൊലപാതകത്തിലേക്ക് നയിച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിലേക്ക് എത്തിയപ്പോൾ മറുപടി കരുതലോടെയായേത്ര. തെളിവായി ചില രേഖകൾ കാണിച്ചപ്പോൾ മറുപടിയിൽ മാറ്റമുണ്ടായില്ല. ഇൗ സാഹചര്യത്തിലാണ് ചോദ്യങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചത്.
തൃശൂർ റേഞ്ച് ഐ.ജി എം.ആർ. അജിത്കുമാറുമായി അന്വേഷണ ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ ചർച്ച നടത്തി. വിവരം ഡി.ജി.പി ലോക്നാഥ് ബെഹ്റയുമായി ചർച്ച ചെയ്തതിെൻറ അടിസ്ഥാനത്തിലാണ് ചോദ്യാവലി പരിഷ്കരിച്ചത്.
രണ്ട് ദിവസമെങ്കിലും കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസ് കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കസ്റ്റഡിയിൽ കിട്ടിയാൽ ചോദ്യം ചെയ്യലിന് പുറമെ തെളിവെടുപ്പും പൂർത്തിയാക്കേണ്ടതുണ്ട്.
ഇതിനിടെ ചക്കര ജോണിയും രഞ്ജിത്തും ജാമ്യം തേടി ഹൈകോടതിയെ സമീപിച്ചു. രഞ്ജിത്തിെൻറ ഹരജിയിൽ കോടതി പൊലീസിനോട് റിപ്പോർട്ട് തേടി. ജോണിയുടെ ഹരജി പിന്നീട് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.