Posted On
date_range Updated On
date_range 'പൊന്നനിയാ താഴെയിറങ്ങ്, എന്ത് പ്രശ്നമാണെങ്കിലും പരിഹരിക്കാം'; ഫറോക്ക് പാലത്തിന് മുകളിൽ ആത്മഹത്യ ഭീഷണിയുമായി നിന്നയാളെ അനുനയിപ്പിച്ച് പൊലീസ് -VIDEO
കോഴിക്കോട്: ഫറോക്ക് പാലത്തിൽനിന്ന് പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയ യുവാവിനെ അനുനയിപ്പിച്ച് തിരികെ ഇറക്കി പൊലീസ്. മാറാട് ഇൻസ്‌പെക്ടർ ബെന്നി ലാലുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കിയത്. രണ്ട് ദിവസം മുമ്പ് നടന്ന സംഭവത്തിന്‍റെ വിഡിയോ പൊലീസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി 24കാരൻ പാലത്തിന്റെ കൈവരിയിൽ കയറുകയായിരുന്നു. ഏറെ നേരം നീണ്ട അനുനയ ശ്രമത്തിനൊടുവിലാണ് ഇയാളെ താഴെ ഇറക്കിയത്. തുടർന്ന് ബന്ധുക്കളെ വിളിച്ചുവരുത്തി. യുവാവിനെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അത്തരം ചിന്തകളുള്ളപ്പോൾ മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ: 1056, 0471-2552056)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.