യുവാക്കളെ മര്‍ദിച്ചതിന് മൂന്ന് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

കാസര്‍കോട്: കസ്റ്റഡിയിലെടുത്ത ബൈക്ക് വിട്ടുകിട്ടാന്‍ പൊലീസ് സ്റ്റേഷനിലത്തെിയ മൂന്നു യുവാക്കളെ കണ്‍ട്രോള്‍ റൂമില്‍ വിളിച്ചുവരുത്തി മര്‍ദിച്ചതിന് മൂന്നു പൊലീസുകാരെ അന്വേഷണവിധേയമായി സസ്പെന്‍ഡ്ചെയ്തു. കാസര്‍കോട് ആംഡ് റിസര്‍വ് ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫിസര്‍മാരായ പി. സുജീഷ്കുമാര്‍, അമല്‍രാജ്, പി. രതീഷ് എന്നിവരെയാണ് സസ്പെന്‍ഡ്ചെയ്തത്.

ചട്ടഞ്ചാല്‍ ബണ്ടിച്ചാലിലെ മുഹമ്മദ് ഷംസീര്‍ (26), സഹോദരന്‍ സക്കീര്‍ (24), ഹംസ മുഹമ്മദ് (28) എന്നിവരെ മര്‍ദിച്ചതിന് ബൈക്ക് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു പൊലീസുകാര്‍ ഉള്‍പ്പെടെ കണ്‍ട്രോള്‍ റൂമിലെ അഞ്ചു പൊലീസുകാര്‍ക്കെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തിരുന്നു.
ഇവരില്‍ മൂന്നുപേരെയാണ് സസ്പെന്‍ഡ്ചെയ്തത്.

ബുധനാഴ്ച ഉച്ചക്ക് ഹെല്‍മറ്റില്ലാതെ ബൈക്കില്‍ സഞ്ചരിക്കവെ കോളിയടുക്കത്തുനിന്ന് ഷംസീര്‍, ഹംസ എന്നിവരെ ബൈക്ക് പട്രോളിങ് നടത്തുകയായിരുന്ന പൊലീസുകാര്‍ പിടികൂടുകയും ബൈക്ക് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.  ബൈക്ക് കസ്റ്റയിലെടുക്കുന്നതിനെച്ചൊല്ലി യുവാക്കളും പൊലീസുകാരുമായി വാക്കേറ്റമുണ്ടായി.

സ്റ്റേഷനിലത്തെിയാല്‍ ബൈക്ക് വിട്ടുകൊടുക്കാമെന്ന് പൊലീസുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ യുവാക്കളെ കണ്‍ട്രോള്‍ റൂമിലേക്ക് കൊണ്ടുപോയി മര്‍ദിക്കുകയും തറയിലിട്ട് ചവിട്ടുകയും ചെയ്തുവെന്നാണ് പരാതി. വിവരമന്വേഷിക്കാനത്തെിയപ്പോഴാണ് ഷംസീറിന്‍െറ സഹോദരന്‍ സക്കീറിന് മര്‍ദനമേറ്റത്.

Tags:    
News Summary - police officers suspended in kasargod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.