പൊലീസുദ്യോഗസ്ഥന്‍റെ കാറും ബൈക്കും കത്തിച്ചു

പുന്നയൂർക്കുളം: സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ വീടിനു മുന്നിൽ നിർത്തിയിട്ട കാറും ബൈക്കും കത്തിച്ചു. വടക്കേക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിലെ എ.എസ്.ഐ പുന്നയൂർക്കുളം മാവിൻ ചുവട് സ്വദേശി വൈശ്യം വീട്ടിൽ അഷറഫിന്റെ വാഹനങ്ങളാണ് അഗ്നിക്കിരയാക്കിയത്. ബുധനാഴ്ച രാത്രി 12 നും 1.15 നുമിടയിലാണ് സംഭവം.

വീടിന്റെ മുന്നിൽ കാറിന് സമീപത്താണ് ബൈക്ക് നിർത്തിയിട്ടിരുന്നത്. തീ ആളിപ്പടരുന്നത് കണ്ടാണ് അഷറഫും പരിസരവാസികളും സംഭവമറിയുന്നത്. വിവരമറിഞ്ഞ് വടക്കേക്കാട് അഡീഷണൽ എസ്.ഐ വി.ജെ ജോണും സംഘവും സ്ഥലത്തെത്തി. കാറിനു സമീപത്ത് നിന്ന് ഭാഗികമായി കത്തിയ കൊതുമ്പു കണ്ടെത്തിയിട്ടുണ്ട്. തീ കത്തിക്കാനുപയോഗിച്ചതാണിതെന്നു കരുതുന്നു. ഏഴു മാസം മുമ്പാണ് അഷറഫ് ഈ കാറ് വാങ്ങിയത്. കാറും ബൈക്കും കത്തിച്ചവരെക്കുറിച്ച ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

Tags:    
News Summary - police officers car and bike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.