കാമുകി ജീവനൊടുക്കിയതിന് പിന്നാലെ പൊലീസ് ഓഫിസറും ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: സിവിൽ പൊലീസ് ഓഫിസറെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോവളം വെള്ളാർ ഒലിപ്പുവിള അനിൽ ഭവനിൽ അഖിൽ (27) ആണ് മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു സംഭവം.

രണ്ടര വർഷം മുൻപ് പൊലീസിൽ പ്രവേശിച്ച അഖിൽ തിരുവനന്തപുരം എ.ആർ ക്യാംപിലായിരുന്നു ജോലി ചെയ്തിരുന്നത്. വയനാട്ടിൽ നിന്നെത്തിയ യുവതിയുമായി അഖിൽ അടുപ്പത്തിലായിരുന്നു എന്ന് അഖിലിനോട് അടുത്ത വൃത്തങ്ങൾ പറയുന്നു. ആത്മഹത്യ ചെയ്ത നിലയിൽ യുവതിയെ വാടക വീട്ടിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

ഇതറിഞ്ഞ് ആശുപത്രിയിലെത്തി യുവതിയുടെ മൃതദേഹം കണ്ട അഖില്‍ വീട്ടിലേക്ക് മടങ്ങി. പൊലീസ് ക്യാംപിലേക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി. ഒരു മണിക്കൂറിനുള്ളില്‍ വീട്ടിലേക്ക് മടങ്ങിയെത്തി. എന്താണ് കാര്യമെന്ന് തിരക്കിയ മാതാവിനോട് വ്യക്തമായി പറഞ്ഞില്ല.

കാര്‍ വാങ്ങിയതും പോസ്റ്റ് ഓഫിസില്‍ ഉള്ള പണത്തിന്റെ കണക്കുകളും കാണിച്ച് രാത്രി രണ്ടേകാലോടെ കൂടെയുള്ള സുഹൃത്തിന് വാട്‌സ്ആപ് സന്ദേശം അയച്ചിട്ടുണ്ട്. ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. 

Tags:    
News Summary - Police officer commits suicide after girlfriend commits suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.