പ്രിയദർശിനി ബസിൽനിന്നു തെറിച്ചുവീണ് കണ്ടക്ടർക്ക് പരിക്ക്

പാലക്കാട്: കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസിൽ നിന്നും തെറിച്ചുവീണ കണ്ടക്ടർക്ക് പരിക്ക്. ചൊവ്വാഴ്ച 9മണിയോടെയായിരുന്നു സംഭവം നടന്നത്. ഒറ്റപ്പാലത്തു നിന്നും വടക്കാഞ്ചേരി പാണ്ടാംകോടേക്ക് സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സിയിലെ കണ്ടക്ടർക്കാണ് അപകടം സംഭവിച്ചത്.

ആലത്തൂർ വാനൂർ സ്വദേശി മുഹമ്മദിനാണ് പരിക്കേറ്റത്. ബസ് ആയക്കാട് മന്നത്ത് എന്ന സ്ഥലത്ത് എത്തിയപ്പോൾ മുഹമ്മദ് ഡോർ തുറന്ന് തെറിച്ച് വീഴുകയായിരുന്നു. സംഭവ സമയത്ത് ബസിൽ ഏകദേശം 130ഓളം യാത്രക്കാർ ഉണ്ടായിരുന്നു. തിരക്ക് കാരണം ആയക്കോട് സ്റ്റോപ്പിൽ ബസ് നിർത്തിയിരുന്നില്ല. ഇവിടെ നിന്നും ഇരുപതടി മാറിയാണ് മുഹമ്മദ് വീണത്. പരിക്കേറ്റ കണ്ടക്ടറെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

തിരക്ക് കാരണം ഡോർ തനിയേ തുറന്നു പോയതാവാം അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. കണ്ടക്ടർ തൊട്ടുമുമ്പുള്ള സ്റ്റോപ്പിൽ ഇറങ്ങി പുറകുവശത്തെ ഡോർ അടച്ചതാണെന്ന് യാത്രക്കാർ പറഞ്ഞു. സൗജന്യ യാത്ര ആരംഭിച്ചതു മുതൽ കെ.എസ്.ആർ.ടി.സിയുടെ പ്രിയദർശിനി ബസുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

Tags:    
News Summary - Conductor injured after falling from Priyadarshini bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.