പീഡനം: ജലന്ധർ ബിഷപ്പിനെതിരെ തെളിവുണ്ടെന്ന്​ സർക്കാർ

കൊച്ചി: ജലന്ധർ ബിഷപ്​ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണത്തിൽ കഴമ്പുണ്ടെന്ന്​ പൊലീസ്​ ഹൈകോടതിയിൽ. ഇതുവരെ നടത്തിയ അന്വേഷണത്തിലും ശേഖരിച്ച തെളിവുകളിൽനിന്നും കുറ്റകൃത്യത്തിൽ ബിഷപ്പി​​​​െൻറ പങ്കാളിത്തം വ്യക്തമാണ്​. 2014 മേയ് ആറുമുതൽ 2016 സെപ്‌റ്റംബർ 23 വരെ കാലയളവിൽ പലതവണ കന്യാസ്ത്രീയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നും കുറവിലങ്ങാട് മഠത്തിലെ 20ാം നമ്പർ ഗസ്​റ്റ്​റൂമിൽ തടഞ്ഞു​െവച്ചാണ് പീഡനം നടത്തിയതെന്നും വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷ്​ ​സമർപ്പിച്ച വിശദീകരണപത്രികയിൽ പറയുന്നു. ഫ്രാങ്കോ മുളക്കലിനെ ഉടന്‍ അറസ്​റ്റ്​ ചെയ്യണമെന്നും അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ വേണമെന്നും ആവശ്യപ്പെട്ട് കേരള കാത്തലിക്ക് ചർച്ച്​ റിഫോമേഷന്‍ മൂവ്‌മ​​​െൻറ്​ (കെ.സി.ആർ.എം) സമര്‍പ്പിച്ച ഹരജിയാണ്​ കോടതി പരിഗണിച്ചത്​.

മതമേലധ്യക്ഷനെന്ന മേല്‍ക്കോയ്മ വെച്ചായിരുന്നു ബിഷപ്​​ കന്യാസ്​ത്രീയെ പീഡനത്തിനിരയാക്കിയതെന്ന്​ വിശദീകരണത്തിൽ പറയുന്നു. പദവി ദുരുപയോഗമാണ്​ നടന്നത്​.കന്യാസ്ത്രീ ലൈംഗികപീഡനത്തിന് ഇരയായെന്ന് ഇവരെ പരിശോധിച്ച ഡോക്ടറുടെ മൊഴിയുണ്ട്. ജൂൺ 28ന് കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി. ഇവരെ വൈദ്യപരിശോധനക്ക്​ വിധേയയാക്കി. ജൂലൈ അഞ്ചിന് ചങ്ങനാശ്ശേരി ജുഡിഷ്യൽ മജിസ്ട്രേറ്റ് രഹസ്യമൊഴി രേഖപ്പെടുത്തി.

ബിഷപ്​ പലതവണ പ്രകൃതിവിരുദ്ധ പീഡനങ്ങൾക്കും ലൈംഗികപീഡനത്തിനും ഇരയാക്കിയെന്ന് രഹസ്യമൊഴിയിൽ കന്യാസ്ത്രീ പറയുന്നു. ‌‌പീഡനം ആരോപിക്കപ്പെടുന്ന ദിവസങ്ങളിലെല്ലാം ബിഷപ്​  സ​​​െൻറ്​ ഫ്രാന്‍സിസ് ഹോമില്‍ ഉണ്ടായിരുന്നു. കന്യാസ്ത്രീയുടെ സഹോദരനെതിരെ ജലന്ധർ ബിഷപ്പി​​​​െൻറ പി.ആർ.ഒ കുറവിലങ്ങാട് പൊലീസിൽ പരാതി നൽകിയിരുന്നു. രണ്ട്​ കേസുകളും വൈക്കം ഡിവൈ.എസ്.പിയാണ് അന്വേഷിക്കുന്നത്. ബിഷപ്​ ഇന്ത്യ വിടുന്നത് തടയാൻ ജൂലൈ പത്തിന് ലുക്ക്ഒൗട്ട് സർക്കുലർ ഇറക്കാൻ കോട്ടയം എസ്.പിക്ക് അപേക്ഷ നൽകി.

കന്യാസ്ത്രീയുടെ പരാതി ആദ്യം ലഭിച്ച പാലാ ബിഷപ്പിനെയും കുറവിലങ്ങാട് പള്ളി വികാരിയെയും മഠം വിട്ടുപോയവരെയും ചോദ്യം ചെയ്തു. മറ്റൊരു അന്തേവാസിയായ കന്യാസ്​ത്രീയുടെ പിതാവിനെ ചോദ്യംചെയ്തിരുന്നു. ജീവന് ഭീഷണിയുണ്ടെന്നും തനിക്ക് അത്യാഹിതം സംഭവിച്ചാൽ ജലന്ധർ ബിഷപ്പാണ് ഉത്തരവാദിയെന്നും വ്യക്തമാക്കി ഇൗ കന്യാസ്​ത്രീ എഴുതിയ കത്ത് കണ്ടെടുത്തിട്ടുണ്ട്.

ജൂലൈ 18ന് കർദിനാൾ ജോർജ് ആലഞ്ചേരിയെ ചോദ്യം ചെയ്തു. ചില രേഖകൾ ഹാജരാക്കാൻ  നോട്ടീസ് നൽകി. ജൂ​ൈല 27ന് പ്രത്യേക ദൂതൻവഴി രേഖകൾ ഹാജരാക്കി. കുറവിലങ്ങാട് മഠത്തിലേക്ക് വരാൻ ബിഷപ്​ ഉപയോഗിച്ച കാർ പിടിച്ചെടുക്കാൻ 28ന് തൃശൂരിലെ സഹോദര​​​​െൻറ വീട്ടിൽ പോയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് 31ന് ബിഷപ്പി​​​​െൻറ സഹോദരൻ ഇൗ കാർ ഹാജരാക്കി. ആഗസ്​റ്റ്​ മൂന്നിന് കേസിലെ മുഖ്യസാക്ഷിയുടെയും ഭര്‍ത്താവി​​​​െൻറയും മൊഴി രേഖപ്പെടുത്തി. തുടർന്ന്​ അന്വേഷണത്തിന്​ ഡൽഹിക്കുപോയ ​അന്വേഷണ സംഘം ഉജ്ജയിൻ രൂപത ബിഷപ്​ സെബാസ്​റ്റ്യൻ വടക്കേലിനെ ചോദ്യംചെയ്തതായും വിശദീകരണത്തിൽ പറയുന്നു.

അന്വേഷണത്തിന്​ കോടതി മേൽനോട്ടം വേണ്ടതില്ല –ഹൈകോടതി 
കൊ​ച്ചി: ക​ന്യാ​സ്ത്രീ​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ജ​ല​ന്ധ​ര്‍ ബി​ഷ​പ് ഫ്രാ​ങ്കോ മു​ള​ക്ക​ലി​നെ​തി​രെ ന​ട​ക്കു​ന്ന അ​ന്വേ​ഷ​ണം കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ വേ​ണ്ട​​തി​ല്ലെ​ന്ന്​ ഹൈ​കോ​ട​തി. ല​ഭ്യ​മാ​യ രേ​ഖ​ക​ളി​ൽ​നി​ന്നും വി​ശ​ദീ​ക​ര​ണ​ങ്ങ​ളി​ൽ​നി​ന്നും ഇ​പ്പോ​ഴ​ത്തെ അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ലാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ടു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം. ഫ്രാ​ങ്കോ മു​ള​ക്ക​ലി​നെ​തി​രാ​യ അ​ന്വേ​ഷ​ണം കോ​ട​തി മേ​ല്‍നോ​ട്ട​ത്തി​ല്‍ വേ​ണ​മെ​ന്നും സാ​ക്ഷി​ക​ള്‍ക്ക്​ സം​ര​ക്ഷ​ണം ന​ല്‍ക​ണ​മെ​ന്നു​മു​ൾ​പ്പെ​ടെ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച്​ കേ​ര​ള കാ​ത്ത​ലി​ക് ച​ര്‍ച്ച് റി​ഫോ​ര്‍മേ​ഷ​ന്‍ മൂ​വ്‌​മ​​െൻറ്​ ന​ല്‍കി​യ ഹ​ര​ജി ത​ള്ളി​യാ​ണ് കോ​ട​തി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. പ​രാ​തി​ക്കാ​രി​യാ​യ ക​ന്യാ​സ്ത്രീ​ക്കെ​തി​രെ അ​പ​വാ​ദം പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും അ​ങ്ങ​നെ​യു​ണ്ടാ​യാ​ൽ ​പൊ​ലീ​സ്​ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

അ​റ​സ്​​റ്റി​​​െൻറ കാ​ര്യ​ത്തി​ൽ​ മേ​ലു​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ചെ​യ്​​ത്​ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്​​​ഥ​ൻ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന പൊ​ലീ​സി​​​െൻറ വാ​ദം കേ​സ്​ പ​രി​ഗ​ണി​ക്കു​ന്ന​തി​​നി​ടെ കോ​ട​തി ത​ള്ളി. കേ​സി​ലെ പ്ര​തി​യെ എ​പ്പോ​ള്‍ അ​റ​സ്​​റ്റ്​ ചെ​യ്യ​ണ​മെ​ന്ന​ത് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​​​​െൻറ വി​വേ​ച​ന അ​ധി​കാ​ര​മാ​ണെ​ന്ന്​ കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. അ​ന്വേ​ഷ​ണ സം​ഘാം​ഗ​ങ്ങ​ളു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച്​ ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാം. ഇ​തി​ന്​ മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ അ​നു​മ​തി തേ​ടേ​ണ്ട​തി​ല്ല. ഇൗ ​ഘ​ട്ട​ത്തി​ൽ കേ​സ​ന്വേ​ഷ​ണം ന​ല്ല രീ​തി​യി​ൽ മു​ന്നോ​ട്ടു​പോ​കു​ന്ന​താ​യാ​ണ്​ വ്യ​ക്ത​മാ​വു​ന്ന​ത്. ഒ​രാ​ളെ അ​റ​സ്​​റ്റ്​ ചെ​യ്യ​ണ​മെ​ന്ന്​ കോ​ട​തി​ക്ക്​ നി​ർ​ദേ​ശി​ക്കാ​നാ​വി​ല്ല. പ​ഞ്ചാ​ബ് പൊ​ലീ​സി​​​െൻറ സ​ഹാ​യ​ത്തോ​ടെ പ്ര​തി​യെ ചോ​ദ്യം ചെ​യ്യു​മെ​ന്ന്​ പ്രോ​സി​ക്യൂ​ഷ​ൻ അ​റി​യി​ച്ചി​ട്ടു​ണ്ട്. ചോ​ദ്യം ചെ​യ്യ​ലി​നു​ശേ​ഷം മാ​ത്ര​െ​മ പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്യ​ണ​മോ​യെ​ന്ന്​ തീ​രു​മാ​നി​ക്കാ​നാ​കൂ.

പ​രാ​തി​യി​ല്‍ എ​ന്തു​ന​ട​പ​ടി എ​ടു​െ​ത്ത​ന്ന് പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് അ​റി​യി​ല്ലെ​ന്ന ഹ​ര​ജി​ക്കാ​രു​ടെ നി​ല​പാ​ട്​ ത​ള്ളി​യ കോ​ട​തി അ​ന്വേ​ഷ​ണ​ത്തി​ല്‍ ര​ഹ​സ്യ​സ്വ​ഭാ​വം സൂ​ക്ഷി​ക്കു​ന്ന​ത് ന​ല്ല​താ​ണെ​ന്ന്​ അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്ര​തി​യെ ഇ​തു​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്തി​ട്ടി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ​ അ​ന്വേ​ഷ​ണ​ത്തെ കു​റ്റ​പ്പെ​ടു​ത്താ​നാ​വി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ പൊ​ലീ​സി​​​െൻറ ഭാ​ഗ​ത്തു​നി​ന്ന്​ അ​ലം​ഭാ​വ​മു​ള്ള​താ​യി ക​രു​തു​ന്നി​ല്ല. കേ​സി​ലെ സാ​ക്ഷി​യെ സ്വാ​ധീ​നി​ക്കാ​ന്‍ ശ്ര​മി​ച്ച​തി​ന് പൊ​ലീ​സ് ഒ​രു കേ​സെ​ടു​ത്തി​ട്ടു​ണ്ട്. സ്വാ​ധീ​നി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന്​ മ​റ്റു​സാ​ക്ഷി​ക​ളൊ​ന്നും പ​രാ​തി ന​ല്‍കി​യി​ട്ടി​ല്ല. പ​രാ​തി​ക്കാ​രി​യാ​യ ക​ന്യാ​സ്ത്രീ​ക്കെ​തി​രെ അ​പ​വാ​ദം പ്ര​ച​രി​പ്പി​ക്കു​െ​ന്ന​ന്ന്​ ഹ​ര​ജി​ക്കാ​ര്‍ പ​രാ​തി​പ്പെ​ട്ട​പ്പോ​ഴാ​ണ്​ ക​ര്‍ദി​നാ​ൾ മാ​ര്‍ ജോ​ര്‍ജ് ആ​ല​ഞ്ചേ​രി​യോ അ​ദ്ദേ​ഹ​ത്തി​ന് കീ​ഴി​െ​ല മ​റ്റേ​തെ​ങ്കി​ലും പ​ള്ളി​യോ പ​രാ​തി​ക്കാ​രി​യെ സ​മ്മ​ര്‍ദ​പ്പെ​ടു​ത്തു​ന്ന​തോ മു​റി​വേ​ല്‍പി​ക്കു​ന്ന​തോ ആ​യ ഒ​ന്നും പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്ന്​ കോ​ട​തി നി​ർ​ദേ​ശി​ച്ച​ത്. പൊ​ലീ​സ് അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്ന്​ തോ​ന്നു​ന്ന​പ​ക്ഷം വീ​ണ്ടും ഹ​ര​ജി ന​ൽ​കാ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.
 

Tags:    
News Summary - Police May Arrest Jalandhar Bishop today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.