Posted On
date_range Updated On
date_range ജയിലിൽ മൊബൈൽ ഫോണെത്തിച്ചത് പൊലീസിൻറെ തന്ത്രത്തിൻറെ ഭാഗമായല്ല - ഐ.ജി
ആലുവ: നടിയെ ആക്രമിച്ച കേസിൽ പ്രതിയായ പൾസർ സുനി ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ചത് പൊലീസിൻറെ തന്ത്രത്തിൻറെ ഭാഗമായല്ലെന്ന് ഐ.ജി പി. വിജയൻ. ആലുവയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൾസർ സുനിയെ സംശയമുള്ളവരുമായി ഒരുമിച്ചുരുത്തി ചോദ്യം ചെയ്യുന്ന കാര്യം ഇപ്പോൾ ആലോചിച്ചിട്ടില്ലെന്ന് റൂറൽ എസ്.പി എ.വി ജോർജ് വ്യക്തമാക്കി. ചെറിയ മീനോ വലിയ മീനോ കേസിൽ കുടുങ്ങുകയെന്ന് ഇപ്പോൾ പറയാനാകില്ല. ശരിയായ ദിശയിലാണ് അനേഷണം മുന്നോട്ട് lപോകുന്നതെന്നും എസ്.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.