കുട്ടനാട്: വോട്ടെടുപ്പിന് നിയോഗിച്ച ഫസ്റ്റ് പോളിങ് ഓഫിസര്‍ ബൂത്തില്‍നിന്ന് മുങ്ങി. റിട്ടേണിങ് ഉദ്യോഗസ്ഥയുടെ പരാതിയെത്തുടര്‍ന്ന് ഉദ്യോഗസ്ഥനെ പൊലീസ് വീട്ടില്‍നിന്ന് പൊക്കി.
തലവടി 130 ാം നമ്പര്‍ ബൂത്തിലെ ഫസ്റ്റ് പോളിങ് ഓഫിസറായ ജോര്‍ജ് അലക്‌സിനെയാണ് കാണാതായത്. പോളിങ് സാധനങ്ങള്‍ തലവടിയിലെ ബൂത്തില്‍ എത്തിക്കുന്നതുവരെ ഇദ്ദേഹം കൂടെയുണ്ടായിരുന്നു. വൈകീട്ടോടെ കാണാത്തതിനെ തുടര്‍ന്ന് റിട്ടേണിങ് ഓഫിസര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അടുത്തുണ്ടെന്ന മറുപടിയാണ് ലഭിച്ചത്. രാത്രി വൈകിയും എത്താത്തതിനെത്തുടര്‍ന്ന് സഹ ഉദ്യോഗസ്ഥര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസിെൻറ അന്വേഷണത്തിലാണ് വീട്ടില്‍ കണ്ടെത്തിയത്. തെരഞ്ഞെടുപ്പ് കമീഷെൻറ നിര്‍ദേശപ്രകാരമാണ് കസ്റ്റഡിയില്‍ എടുത്തത്. ബൂത്തില്‍ പുതിയ ഓഫിസറായി റിസർവിലുണ്ടായിരുന്ന ജ്യോതിലക്ഷ്മിയെ നിയമിച്ചു.
കോവിഡ് കുത്തിവെപ്പിനുശേഷം ശാരീരിക ബുദ്ധിമുട്ട് ഉണ്ടായതാണ് വീട്ടില്‍ പോകാന്‍ കാരണമെന്ന് ജോര്‍ജ് അലക്‌സ് പറഞ്ഞു. ഇത് മറ്റ് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്താതെ വീട്ടില്‍പോയ നടപടി അനുചിതവും കൃത്യവിലോപവുമാണെന്ന് റിട്ടേണിങ് ഓഫിസര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.