പോപുലര്‍ ഫ്രണ്ട് റാലിയിലെ കുട്ടിയുടെ മുദ്രാവാക്യം: ​പൊലീസ്​ കേസെടുത്തു

ആലപ്പുഴ: ശനിയാഴ്ച ആലപ്പുഴയിൽ പോപുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ ​പൊലീസ്​ കേസെടുത്തു. ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തിരിക്കുന്നത്. ജില്ല പൊലീസ്​ മേധാവിയുടെ നിർദേശപ്രകാരം രഹസ്യാന്വേഷണ വിഭാഗം നേരത്തെ​ അന്വേഷണം ആരംഭിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തിനുശേഷമാണ് കേസ്​ രജിസ്റ്റർ ചെയ്തത്. ദേശീയ ബാലാവകാശ കമീഷൻ റിപ്പോർട്ട്​ തേടിയെന്നും റിപ്പോർട്ടുണ്ട്.

10 വയസ്സുപോലും തോന്നിക്കാത്ത കുട്ടി മറ്റൊരാളുടെ ചുമലിൽ ഇരുന്ന് പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുന്നതും മറ്റുള്ളവർ ഏറ്റുവിളിക്കുന്നതും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മനഃപൂർവം പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ ഇതെന്നാണ് പൊലീസ് പരിശോധിക്കുന്നത്​.

എന്നാൽ, കുട്ടിവിളിച്ചത് സംഘാടകര്‍ നല്‍കിയ മുദ്രാവാക്യമല്ലെന്ന്​​ പോപുലര്‍ ഫ്രണ്ട്​ സംസ്ഥാന ​സെക്രട്ടറി സി.ഇ. റഊഫ്​ പറഞ്ഞു. മുദ്രാവാക്യം സംഘാടകർ നേരത്തേതന്നെ നൽകിയിരുന്നു. ഒഴുകിയെത്തിയ ആൾക്കൂട്ടത്തിൽനിന്ന്​ ആർ.എസ്.എസിന്‍റെ ഹിന്ദുത്വ ഭീകരതക്കെതിരെ പലവിധ പ്രതിഷേധങ്ങൾ ഉയർന്നിട്ടുണ്ട്. അത്തരത്തിലുള്ള ഒരു മുദ്രാവാക്യം കുട്ടി ഉച്ചത്തിൽ വിളിക്കുന്നത്​ ആ ദൃശ്യം പ്രചരിച്ചശേഷമാണ്​ ശ്രദ്ധയിൽപെടുന്നത്​. ഏതെങ്കിലും നിലക്കുള്ള അതിവൈകാരിക മുദ്രാവാക്യങ്ങളോ പ്രകോപനങ്ങളോ സംഘടനയുടെ നയമോ ശൈലിയോ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Police file case for slogan of a boy at a Popular Front rally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.