1. ?????? ???? ???. 2. ??????????? ??????

യുവാവി​നെ ‘കാണാതായി’; ഹെൽമറ്റിൽ നിന്ന്​ മണംപിടിച്ച്​ കണ്ടെത്തി പൊലീസ്​ നായ

കോട്ടയം: വൈക്കത്ത്​ ‘കാണാതായ’ യുവാവിനെ കണ്ടെത്തി കോട്ടയം ഡോഗ്​ സ്​ക്വാഡിലെ പൊലീസ്​ നായ. യുവാവ്​ ഉപേക്ഷിച്ച്​ പോയ ഹെൽമറ്റിൽ നിന്ന്​ മണം പിടിച്ചാണ്​ ഒരു കിലോമീറ്റർ അകലെയുള്ള ഒഴിഞ്ഞ പറമ്പിലെ ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടത്തിൽ ഒളിച്ചിരുന്നയാളെ കണ്ടെത്തിയത്​. 

വൈക്കം വല്ലകത്താണ്​ സംഭവം. യുവാവിനെ ഒരു ദിവസമായി കാണാനില്ലെന്ന്​ കാട്ടി വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ ബൈക്കും മൊ​ൈബലും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ബൈക്കിൽ ഹെൽമറ്റും ഉണ്ടായിരുന്നു. തുടർന്നാണ്​ ഹാൻഡ്​ലർമാരായ സുനിൽകുമാർ, ബിട്ടുമോഹൻ എന്നിവർക്കൊപ്പം കെ-9 സ്​ക്വാഡിലെ രവി (അപ്പു) എന്ന പൊലീസ്​ നായയെ രംഗത്തെത്തിച്ചത്​.

ഹെൽമറ്റിൽ നിന്ന്​ മണം പിടിച്ച രവി ഒരു കിലോമീറ്റർ ഒാടി ഒഴിഞ്ഞ പറമ്പിലെത്തി നിൽക്കുകയായിരുന്നു. അവിടെയുള്ള ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തിൽ ഒളിച്ചിരിക്കുകയായിരുന്ന യുവാവിനെയും തുടർന്ന്​ കണ്ടെത്തി. നേരിയ മാനസികാസ്വാസ്​ഥ്യം ഉള്ള യുവാവ്​ വീട്ട​ുകാരുമായുള്ള ചില പ്രശ്​നങ്ങൾ മൂലമാണ്​ ഇങ്ങനെ ചെയ്​തതെന്ന്​ പൊലീസ്​ പറയുന്നു. യുവാവിനെ പിന്നീട്​ ആശുപത്രിയിലേക്ക്​ മാറ്റി. 

Tags:    
News Summary - police dog found missing man by smelling his helemt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.