തിരുവനന്തപുരത്ത് പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾക്ക് തീപിടിച്ചു

തിരുവനന്തപുരം: കൊച്ചുവേളി പൗണ്ട് കടവിൽ പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾക്ക് സൂക്ഷിച്ചിരുന്ന ഡമ്പിങ് യാർഡിന് തീപിടിച്ചു. നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ കസ്റ്റഡിയിലെടുത്ത വാഹനങ്ങളാണ് പൗണ്ട് കടവിൽ സൂക്ഷിച്ചിരുന്നത്. കൂടാതെ, പൊലീസിന്‍റെ ഉപയോഗശ്യൂന്യമായ വാഹനങ്ങളും ഇവിടെ സൂക്ഷിച്ചിരുന്നു. 

വൈകിട്ടോടെ കുറ്റിക്കാടിന് തീപിടിച്ച ശേഷം  വാഹനങ്ങളിലേക്ക് പടരുകയായിരുന്നു. ചാക്ക അടക്കമുള്ള സ്റ്റേഷനിൽ നിന്നെത്തിയ അഗ്നിശമന സേനാ യൂനിറ്റുകൾ തീ നിയന്ത്രണവിധേയമാക്കി. നാശനഷ്ടത്തിന്‍റെ കണക്കുകൾ തിട്ടപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. 

Tags:    
News Summary - Police Custody Vehicles Fired in Trivandrum -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.