Posted On
date_range Updated On
date_range പൊലിസ് കസ്റ്റഡി അവസാനിച്ചു; രാഹുൽ ഈശ്വർ വീണ്ടും ജയിലിൽ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന്റെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ചു. വീണ്ടും സെൻട്രൽ ജയിലിലേക്ക് മാറ്റി. ജാമ്യ ഹരജി ശനിയാഴ്ച പരിഗണിക്കും.
ബുധനാഴ്ചയാണ് തിരുവനന്തപുരം അഡീ. സി.ജെ.എം കോടതി വ്യാഴാഴ്ച വൈകീട്ട് അഞ്ചുവരെ രാഹുൽ ഈശ്വറെ സൈബർ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. കസ്റ്റഡിയിലും നിരാഹാരം തുടർന്നു. ബുധനാഴ്ച രാത്രി ടെക്നോപാർക്കിലെ ഓഫിസിലെത്തിച്ച് തെളിവെടുപ്പ് നടത്തി. സൈബർ പൊലീസ് എ.സി.പി പ്രകാശിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.