ആളുകളെ കുത്തിനിറച്ച ബസുകളുടെ ദൃശ്യം വൈറലായി; പൊലീസ്​ കേസെടുത്തു -VIDEO

കാസർകോട്: സർക്കാറി​​​െൻറ കോവിഡ് നിർദേശങ്ങൾ ലംഘിച്ച് ആളുകളെ കുത്തിനിറച്ച് ഒാടിച്ച സഹകരണ ബസിനും സ്വകാര്യ ബസിനും എതിരെ പൊലീസ് കേസെടുത്തു. കാസർകോട് ജില്ല ബസ് സഹകരണ സംഘത്തി​​​െൻറ വരദരാജപൈ ബസിനും സ്വകാര്യബസായ സുപ്രിയ ബസിനും എതിരെയാണ് കേസെടുത്തത്. 

കഴിഞ്ഞദിവസം വൈകീട്ട്​ ആറിന്​ കാസർകോട്ടുനിന്ന്​ ചെർക്കള വഴി പൈക്ക മുള്ളേരിയ ഭാഗത്തേക്ക് പോകുകയായിരുന്ന വരദരാജപൈ ബസിൽ വാതിൽപടിയിൽ വരെ ആളെ കയറ്റിയത് ചിലർ വിഡിയോ എടുത്ത് പൊലീസിന് അയച്ചുകൊടുത്തിരുന്നു. 

കൊറോണക്ക് കയറാൻ സ്ഥലമില്ല എന്ന് ട്രോളുമായി വിഡിയോ വൈറലാവുകയും ചെയ്​തു. മലയോര മേഖലകളിലേക്ക് ബസുകൾ വളരെ കുറവാണ്. ആകെയുള്ള ബസുകളിൽ വൈകുന്നേരങ്ങളിൽ ആളുകൾക്ക് വീടുകളിൽ എത്താൻ സൗകര്യമില്ല. സ്വകാര്യ ബസുകൾ നഷ്​ടം കാരണം നിരത്തിലിറങ്ങാത്തത് സർവിസ്​ നടത്തുന്ന ബസുകളിൽ വലിയ തിരക്കിന് കാരണമാകുന്നതായി പൊലീസ് പറഞ്ഞു. 

സുപ്രിയ ബസിനെതിരായ കേസും സമാനമാണ്. ആളുകളെ സാമൂഹിക അകലംപാലിക്കാതെ കയറ്റികൊണ്ടുപോയതിന് ടൗൺ പൊലീസാണ് കേസെടുത്തത്.

Full View
Tags:    
News Summary - police case against crowded bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.