നിയമസഭാ കൈയ്യാങ്കളി: കേസ്​ പിൻവലിക്കാൻ ശിവൻകുട്ടി അപേക്ഷ നൽകി

തിരുവനന്തപുരം: മുൻ ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ്​ പ്രസംഗത്തിനിടെ നിയമസഭയിൽ ഉണ്ടായ കൈയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസ്​ പിൻവലിക്കാൻ പ്രതിയും മുൻ എം.എൽ.എയുമായ വി.എസ്​ ശിവൻകുട്ടി അപേക്ഷ നൽകി. മുഖ്യമന്ത്രി പിണറായി വിജയനാണ്​ അപേക്ഷ നൽകിയത്​. അപേക്ഷ മുഖ്യമന്ത്രി തുടർനടപടിക്കായി നിയമവകുപ്പിന്​ കൈമാറി. കേസ്​ അനാവശ്യവും രാഷ്​ട്രീയപ്രേരിതവുമാണെന്ന്​ ചൂണ്ടിക്കാട്ടി​ കഴിഞ്ഞ മാസമാണ്​ പിൻവലിക്കാൻ വി.എസ്​ ശിവൻകുട്ടി കത്ത്​ നൽകിയത്​. 

എൽ.ഡി.എഫ്​ അംഗങ്ങളായ വി.എസ്​ ശിവൻകുട്ടി, ഇ.പി ജയരാജൻ, കെ.ടി ജലീൽ, കെ. അജിത്​, സി.കെ. സദാശിവൻ, കുഞ്ഞഹമ്മദ്​ മാസ്​റ്റർ എന്നിവരാണ്​ കേസിലെ പ്രതികൾ. സ്​പീക്കറി​​​​​​െൻറ ഡയസിലെ ഉപകരണങ്ങളും ഫർണിച്ചറുകളുമടക്കം രണ്ട്​ ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചുവെന്നാണ്​ കേസ്​. പ്രതികൾ കോടതിയിൽ ഹാജരായി നേരത്തെ ജാമ്യം നേടിയിരുന്നു.​ 

2015 മാർച്ചിലാണ് ബാർ കോഴ ആരോപണത്തിൽപ്പെട്ട ധനമന്ത്രി കെ.എം മാണിയെ നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന നിലപാടുമായി അന്നത്തെ പ്രതിപക്ഷമായിരുന്ന എൽ.ഡി.എഫ് രംഗത്തു വന്നത്. എന്നാൽ, പ്രതിഷേധം വകവെക്കാതെ യു.ഡി.എഫ് എം.എൽ.എമാരുടെ പിന്തുണയോടെ സഭയിലെത്തിയ മാണി ബജറ്റ് അവതരിപ്പിച്ചു. ഇതിനിടെ പ്രകോപിതരായ പ്രതിക്ഷാംഗങ്ങൾ മാണിയെയും സ്പീക്കർ എൻ. ശക്തനെയും തടയാൻ ശ്രമിച്ചു. 

തുടർന്ന് ഡയസിൽ കയറിയ എൽ.ഡി.എഫ് എം.എൽ.എമാരായ വി.എസ്​ ശിവൻകുട്ടി, ഇ.പി ജയരാജൻ, കെ.ടി ജലീൽ, കെ. അജിത്​, സി.കെ. സദാശിവൻ, കുഞ്ഞഹമ്മദ്​ മാസ്​റ്റർ എന്നിവർ കംപ്യൂട്ടർ, കസേര, മൈക്രോഫോൺ, ടൈംപീസ് എന്നിവ തകർക്കുകയും വലിച്ചെറിയുകയും ചെയ്യുകയായിരുന്നു. കേസിലെ പ്രതികളായ കെ.ടി ജലീൽ പിണറായി സർക്കാറിൽ ഇപ്പോൾ മന്ത്രിയാണ്. കൂടാതെ. ഇ.പി ജയരാജനും കെ. അജിത്തും എം.എൽ.എമാരുമാണ്. 

Tags:    
News Summary - Police case against 6 LDf MLA -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT