ചെറുപുഴയിൽ തെരുവ്​ കച്ചവടക്കാർക്ക് പൊലീസി​െൻറ​ അസഭ്യവും മർദ്ദനവും, വിഡിയോ വൈറൽ

കണ്ണൂര്‍: ചെറുപുഴ ചിറ്റാരിക്കല്‍ പാലത്തിന് സമീപമുള്ള തെരുവ് കച്ചവടക്കാരെ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്ത സി.ഐയുടെ വീഡിയോ വൈറലാവുന്നു. ചെറുപുഴ പട്ടണത്തിന്​ സമീപം തെരുവില്‍ പഴക്കച്ചവടം നടത്തിയിരുന്നവര്‍ക്കെതിരെയാണ് സി.ഐ വിനീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അസഭ്യവര്‍ഷം ചൊരിഞ്ഞ്​ മര്‍ദിച്ചതെന്നാണ്​ റിപ്പോർട്ട്​.

പൊലീസ് മര്‍ദ്ദനത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പല പ്രമുഖരും വിഡിയോ പങ്കുവെച്ച്​ പ്രതിഷേധം അറിയിച്ചിട്ടുണ്ട്​.


അതേസമയം, സംഭവത്തിൽ പൊലീസ്​ വിശദീകരണവുമായി എത്തി. അനധികൃതമായി റോഡരികില്‍ കച്ചവടം നടത്തിയവര്‍ക്കെതിരെ വ്യാപാരികളുടെ പരാതിയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും അതിൽ രണ്ട് പേര്‍ മാത്രം മാറാന്‍ തയ്യാറാകാതിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോകള്‍ എഡിറ്റ് ചെയ്ത് നിര്‍മ്മിച്ചവയാണെന്നും സി.ഐ വിനീഷ് കുമാര്‍ മീഡിയ വൺ ഒാൺലൈനിനോട്​ പ്രതികരിച്ചു.

സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് വിഷയത്തില്‍ ഇടപ്പെട്ടത്​. സംഭവത്തില്‍ പൊലീസ് അടിച്ചില്ലെന്നും അഗ്രസീവ് ആയിരുന്നെന്നുള്ളത് ശരിയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. താന്‍ അടിച്ചു എന്ന പരാതി ആര്‍ക്കും ഇല്ല. പക്ഷേ ശരിക്കും അടിക്കുമായിരുന്നു. കൊറോണ ആയത് കൊണ്ടാണ് അടിക്കാഞ്ഞത്​. ഇത്തരം ഘട്ടത്തില്‍ നിയമപരമായി അടിക്കാന്‍ പൊലീസിന് അനുവാദമുണ്ടെന്നും വിനീഷ് കൂട്ടിചേര്‍‍ത്തു. വീഡിയോ വ്യാജമാണെന്ന് ഉറപ്പായതിനാല്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ആലോചിച്ച് പൊലീസ് ആക്ട് അമന്‍ഡ്മെന്‍റ് പ്രകാരമൊക്കെയുള്ള നിയമനടപടികളുടെ സാധ്യത പരിശോധിക്കുമെന്നും സി.ഐ വിനീഷ് കുമാര്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.