കൊച്ചി: സ്വകാര്യ ആശുപത്രി നഴ്സുമാർ യു.എൻ.എയുടെ നേതൃത്വത്തിൽ നടത്തുന്ന സമരത്തിൽ ഹൈകോടതി ഇടപെടൽ. ആശുപത്രി സേവനങ്ങൾ മുടങ്ങരുതെന്നും ആശുപത്രികളിൽ പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും ഹൈകോടതി സർക്കാറിന് നിർദേശം. സർക്കാറിന് ആവശ്യമെങ്കിൽ എസ്മ (ആവശ്യ സേവന പരിപാലന നിയമം) പ്രയോഗിക്കണമെന്നും കോടതി നിർദേശിച്ചു. ജോലിക്ക് തയാറായ നഴ്സുമാരെ യൂനിയൻ അംഗങ്ങൾ ഭീഷണിപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഹൈകോടതി നിർദേശിച്ചു.
എന്നാൽ, ആവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന് സംഘടന യു.എൻ.എ (യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ) നേതാക്കൾ പറഞ്ഞു. സമരത്തിനെതിരെ നിലപാടെടുത്ത കേരളാ പ്രൈവറ്റ് ഹോസ്പറ്റിൽ അസോസിയേഷന്റെ നടപടി അംഗീകരിക്കാനാവില്ലെന്നും 'ആസമ രോഗികളെ പരിചരിക്കുന്നവരെ എസ്മ എന്ന് പറഞ്ഞ് പേടിപ്പിക്കരുതെന്നും രോഗികളുടെ ജീവൻ വെച്ച് പന്താടുന്നത് ആശുപത്രി മാനേജ്മെന്റുകളാണെന്നും' യു.എൻ.എ ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷാ പറഞ്ഞു. മാനേജുമെന്റുകളുടെ നിഷേധ നിലപാടിനെതിരേയാണ് സർക്കാർ നടപടിയെടുക്കേണ്ടത്. നേഴ്സുമാരെയും പ്രൈവറ്റ് ഹോസ്പറ്റിൽ അസോസിയേഷനെയും സർക്കാറിന്റെ നേതൃത്വത്തിൽ ചർച്ചക്ക് വിളിക്കണമെന്നും നിയമപരാമായ ഒത്തുതീർപ്പിന് യു.എൻ.എ തയാറാണെന്നും ദേശീയ അധ്യക്ഷൻ പറഞ്ഞു.
40000 രൂപ ശമ്പള വർധനക്കാണ് സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ സമരം നടത്തിയത്. ഇതോടെ സ്വകാര്യ ആശുപത്രികളിൽ അത്യാഹിത വിഭാഗത്തിൽ പോലും നഴ്സുമാരില്ലാത്ത അവസ്ഥയാണ്. ഭൂരിഭാഗം സ്വകാര്യ ആശുപത്രികളിലും ചികിത്സ മുടങ്ങുന്നുണ്ട്. ചില ആശുപത്രികളിൽ രോഗികളെ തിരിച്ചയക്കുന്നതും പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇതേതുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലടക്കമുള്ള സർക്കാർ ആശുപത്രിയിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്.
നോട്ടീസ് നൽകാതെയാണ് സമരമാണ് നടത്തുന്നതെന്നും നഴ്സുമാർ സമരം അവസാനിപ്പിച്ച് ജോലിക്ക് ഹാജരായില്ലെങ്കിൽ പുതിയ ജീവനക്കാരെ നിയമിക്കുമെന്ന് മാനേജ്മെന്റ് അസോസിയേഷനും അറിയിച്ചു. ഗോഗികളുടെ ജീവൻ വെച്ചുള്ള വിലപേശൽ അവസാനിപ്പിക്കണമെന്നും ആശുപത്രി അവശ്യസേവനങ്ങളെ ബന്ധിയാക്കിയുള്ള സമരം പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.