വടക്കഞ്ചേരി (പാലക്കാട്): മലങ്കര ഓര്‍ത്തഡോക്സ് സഭ നേതാക്കളെ മോശമായി ചിത്രീകരിച്ച് പ്രസംഗിച്ചതിന് മെത്രാപൊലീത്ത അടക്കം അഞ്ചുപേരെ വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. യാക്കോബായ സുറിയാനി സഭയിലെ തൃശൂര്‍ ഭദ്രാസന മെത്രാപൊലീത്ത ഏലിയാസ് മാര്‍ അത്താനാസിയോസ്, ഫാ. രാജു മാര്‍ക്കോസ് മംഗലംഡാം, ഫാ. മാത്യു ആഴാന്തറ കോങ്ങാട്, ഫാ. ബേസില്‍ ബേബി കരിങ്കയം മംഗലംഡാം, ഗീവര്‍ഗീസ് തണ്ണിക്കോട്ട് കോരഞ്ചിറ എന്നിവരെയാണ് സി.െഎ ബി. സന്തോഷ് അറസ്റ്റ് ചെയ്തത്.
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരാതിയിലാണ് കേസ്. 2019 മാര്‍ച്ച് 10നായിരുന്നു കേസിനാസ്പദമായ സംഭവം. വടക്കഞ്ചേരിയിൽ നടത്തിയ വിശ്വാസ പ്രഖ്യാപന റാലിയിൽ മലങ്കര ഓര്‍ത്തഡോക്സ് സഭ തൃശൂര്‍ ഭദ്രാസന മെത്രോപൊലീത്ത ഡോ. യൂഹാനോന്‍ മാര്‍ മിലിത്തോസ്, ഭദ്രാസന സെക്രട്ടറി ഫാ. ബേബി പോള്‍ എന്നിവർക്കെതിരെ മോശമായി പ്രസംഗിച്ചെന്നാണ് ആരോപണം.
പ്രസംഗത്തിെൻറ വിഡിയോ സഹിതമാണ് പരാതി നൽകിയത്.
പ്രതികൾ പാലക്കാട് സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും വടക്കഞ്ചേരി സ്റ്റേഷനില്‍ ഹാജരാകാനായിരുന്നു ഉത്തരവ്. കഴിഞ്ഞദിവസം സ്റ്റേഷനില്‍ ഹാജരായ അഞ്ചുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഇവർക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.