പാലക്കാട്: അട്ടപ്പാടി മഞ്ചിക്കണ്ടിയിലുണ്ടായ മാവോവാദി -തണ്ടർബോൾട്ട് ഏറ്റുമുട്ടലിൽ മൃതദേഹങ്ങൾ സംസ്കരിക ്കുന്നതടക്കം പൊലീസിെൻറ നടപടികൾക്ക് കോടതിയുടെ അനുമതി. പാലക്കാട് ജില്ല കോടതിയുടേതാണ് ഉത്തരവ്. ഏറ്റുമുട്ടലിനെ തുടർന്നുള്ള പൊലീസ് നടപടികളിൽ സുപ്രീംകോടതി നിർദേശങ്ങൾ പാലിക്കപ്പെട്ടിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട മാവോവാദികളുടെ ബന്ധുക്കളാണ് ഹരജി നൽകിയിരുന്നത്. സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പൊലീസ് പാലിച്ചിട്ടുണ്ടെന്ന് കോടതി വിലയിരുത്തി. മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കണോയെന്ന് പൊലീസിന് തീരുമാനിക്കാം. സംസ്കാരം നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ നൽകിയ അപേക്ഷ കോടതി നിരാകരിച്ചു.
റീ പോസ്റ്റ്മോര്‍ട്ടമടക്കമുള്ള ആവശ്യങ്ങളുമായി ഹൈകോടതിയെ സമീപിക്കുമെന്ന് ബന്ധുക്കളുടെ അഭിഭാഷക പറഞ്ഞു. അതേസമയം, കൊല്ലപ്പെട്ട മണിവാസകത്തിെൻറ മൃതദേഹം മാത്രമാണ് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ വിട്ടുനല്‍കാതെ, ആരും ഏറ്റെടുക്കാനില്ലാത്ത വിഭാഗത്തില്‍പെടുത്തി സംസ്കരിക്കാനാണ് പൊലീസിെൻറ ഉദ്ദേശ്യമെന്ന് അഭിഭാഷക ആരോപിച്ചു.
ഇതിനിടെ ഏറ്റുമുട്ടൽ സംബന്ധിച്ച് എസ്.പി കെ.വി. സന്തോഷിെൻറ നേതൃത്വത്തിലുള്ള പത്തംഗ ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ആരംഭിച്ചു. ഐ.ജി ഗോബേഷ് അഗർവാളിെൻറ മേൽനോട്ടത്തിലാണ് അന്വേഷണം. ഏറ്റുമുട്ടൽ മരണങ്ങൾ പ്രത്യേക ഏജൻസി അന്വേഷിക്കണമെന്ന സുപ്രീംകോടതി നിർദേശമനുസരിച്ചാണ് നടപടികൾ. പൊലീസ് കണ്ടെടുത്ത ആയുധങ്ങൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവ ശാസ്ത്രീയ പരിശോധനക്കായി അടുത്തദിവസം ഫോറൻസിക് ലാബിലേക്ക് അയക്കും. തണ്ടർബോൾട്ട് സേനാംഗങ്ങളുടെ തോക്കുകളും പരിശോധനക്ക് വിധേയമാക്കുമെന്ന് അധികൃതർ പറഞ്ഞു. സംഭവത്തിൽ ജില്ല കലക്ടർ തലത്തിലുള്ള മജിസ്റ്റീരിയൽ അന്വേഷണവും നടത്തുന്നുണ്ട്. ജുഡീഷ്യൽ മജിസ്ട്രേട്ട് തല അന്വേഷണം ആവശ്യപ്പെട്ടുള്ള പൊലീസിെൻറ അപേക്ഷ കഴിഞ്ഞദിവസം കോടതി നിരാകരിച്ചിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.