തൃശൂർ: രാമവർമപുരം പൊലീസ് അക്കാദമിയിൽ നടക്കാനിറങ്ങിയ പൊലീസുകാരനെ മർദിച്ച് പണം തട്ടിയ സംഭവത്തിൽ ആഴ്ചകൾ പിന്നിട്ടിട്ടും നടപടിയെടുത്തില്ല. രേഖാമൂലം പരാതി നൽകിയിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടും ഇവരെ വിളിച്ച് മൊഴിയെടുക്കുക പോലും പൊലീസ് ചെയ്തിട്ടില്ല.
വകുപ്പുതല അന്വേഷണവും നടന്നിട്ടില്ലെന്ന് പറയുന്നു. സംഭവം പരാതിപ്പെട്ടതിന് മർദനമേറ്റ് പണം നഷ്ടപ്പെട്ട പൊലീസുകാരനെ സ്ഥലം മാറ്റിയപ്പോഴാണ്, മർദിച്ചവർക്കെതിരെ നടപടിയെടുക്കാതിരുന്നത്. മർദനമേറ്റ പൊലീസുകാരനെ അടൂർ കെ.എ.പി ബറ്റാലിയനിലേക്കാണ് മാറ്റിയത്.
അക്കാദമിയിലെ ഹവിൽദാറായ കൊല്ലം സ്വദേശി ജൂൺ അവസാനം പരിശീലനത്തിെൻറ ഭാഗമായി അക്കാദമി കാമ്പസിൽ നടക്കാനിറങ്ങിയപ്പോഴായിരുന്നു പൊലീസുകാർ സംഘം ചേർന്ന് മർദിച്ച് പോക്കറ്റിലിരുന്ന 10,000 രൂപ തട്ടിയെടുക്കുകയും മൊബൈൽ ഫോൺ എറിഞ്ഞ് തകർക്കുകയും ചെയ്തത്.
അക്കാദമി മേലധികാരികളോട് പരാതിപ്പെട്ടതിനൊപ്പം വിയ്യൂർ പൊലീസിനും പരാതി നൽകി. മേലധികാരികളുടെ പരാതിയിൽ നടപടിയെടുക്കാൻ കാത്തിരുന്നെങ്കിലും പ്രതികളായവർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം പരാതി നൽകിയതിന് സ്ഥലംമാറ്റി. വിയ്യൂർ പൊലീസിന് നൽകിയ പരാതിയിലാവട്ടെ ആദ്യം പരാതി വാങ്ങാൻ പോലും മടിച്ച പൊലീസ് പിന്നീട് എഫ്.ഐ.ആർ ഇട്ടെങ്കിലും മൊഴിെയടുക്കാൻ പോലും വിളിച്ചിട്ടില്ലേത്ര.
മർദിക്കുന്നത് കണ്ട പൊലീസുദ്യോഗസ്ഥർതന്നെ സാക്ഷിയായുള്ളതാണ് കേസ്. വിവരം അന്വേഷിച്ച് സ്റ്റേഷനിലേക്ക് വിളിച്ചതിന് പൊലീസുകാരനെ ഭീഷണിപ്പെടുത്തുകയും ചെയ്തതായും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.