പ്രവേശനോത്സവത്തിന് മുഖ്യാതിഥിയാക്കിയത്​ പോക്‌സോ കേസിൽപെട്ട മുകേഷ് എം. നായരെ; ജാമ്യത്തിലിറങ്ങി എത്തിയത് കുട്ടികൾക്ക് ഉപഹാരം നൽകാൻ

തിരുവനന്തപുരം: പോക്‌സോ കേസിൽ ഉൾപ്പെട്ട വിവാദ യുട്യൂബറെ പ്രവേശനോത്സവ ചടങ്ങിൽ മുഖ്യാതിഥിയാക്കിയ സ്‌കൂൾ നടപടി വിവാദത്തിൽ. നഗരത്തിലെ പുരാതനമായ എയ്‌ഡഡ്‌ സ്‌കൂളിലാണ്‌, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അർദ്ധനഗ്നയാക്കി വീഡിയോ ചിത്രീകരിച്ച കേസിൽ പ്രതിചേർക്കപ്പെട്ട മുകേഷ് എം. നായരെ മുഖ്യാതിഥിയാക്കിയത്‌.

പോക്സോ കോടതിയിൽനിന്ന് ഉപാധികളോടെ ജാമ്യത്തിലിറങ്ങിയ ഇയാൾ സ്കൂളിൽനിന്ന് പത്താം ക്ലാസ്‌ പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികൾക്ക് ഉപഹാരം നൽകാനാണ്‌ എത്തിയത്‌. പോക്സോ കേസിൽ ഉൾപ്പെട്ട അധ്യാപകരെ സർവിസിൽനിന്ന്‌ നീക്കംചെയ്യുന്നതടക്കം കർശന നിലപാടുകൾ പൊതുവിദ്യാഭ്യാസ വകുപ്പ്‌ സ്വീകരിക്കുമ്പോഴാണ്‌ വകുപ്പിനുതന്നെ കളങ്കമുണ്ടാക്കുന്ന സംഭവം.

സ്കൂളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യാനെത്തിയ സംഘടനയാണ് മുകേഷ് എം. നായരെ മുഖ്യാതിഥിയായി എത്തിച്ചതെന്ന്​ സ്കൂൾ അധികൃതർ വിശദീകരിച്ചു.

അതേസമയം, പോക്സോ കേസ്‌ പ്രതിയെ സ്കൂൾ പ്രവേശനോത്സവത്തിൽ പങ്കെടുപ്പിച്ച സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വിശദീകരണം തേടി. അടിയന്തരമായി സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നിർദേശം നൽകി.

Tags:    
News Summary - POCSO case accused Mukesh M Nair chief guest at praveshanolsavam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.