പീരുമേട് സബ് ജയിലിൽ പോക്സോ കേസ് പ്രതി തൂങ്ങിമരിച്ചു

തൊടുപുഴ: പീരുമേട് സബ് ജയിലിൽ പോക്സോ കേസ് പ്രതി തൂങ്ങിമരിച്ചു. കുമളി സ്വദേശി കുമാർ (35) ആണ് പീരുമേട് സബ് ജയിലിൽ ജീവനൊടുക്കിയത്.

ഇന്ന് രാവിലെ ഒമ്പത് മണിയോടെ ഭക്ഷണം കഴിക്കാൻ സഹതടവുകാർ പുറത്ത് പോയ സമയത്താണ് സംഭവം. അലക്കിയിട്ട തുണി എടുക്കാനെന്ന് പറഞ്ഞ് പോയ കുമാർ ശുചിമുറിയിൽ കയറുപയോഗിച്ച് ജീവനൊടുക്കുകയായിരുന്നു.

2024ൽ കുമളി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് കുമാർ അറസ്റ്റിലായത്. തുടർന്ന് റിമാൻഡിൽ കഴിയുകയായിരുന്നു. ഇതുവരെ ജാമ്യത്തി​ലെടുക്കാൻ ആരും എത്തിയിരുന്നില്ല. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും.

Tags:    
News Summary - POCSO case accused dies in Peerumedu sub-jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.